
ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. തെക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം. ടേക്ക് ഓഫിനിടെ ഒരു ആശുപത്രിയുടെ നാലാം നിലയിൽ ഇടിച്ച ശേഷമാണ് ഹെലികോപ്റ്റർ നിലത്ത് വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും ഒരു ജീവനക്കാരനുമാണ് മരിച്ചത്.
ശക്തമായ മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി മുഗ്ല പ്രവിശ്യാ ഗവർണർ ഇദ്രിസ് അക്ബിയിക്ക് പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്റാലിയ നഗരത്തിലേക്കുള്ള യാത്രാമധ്യേ മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു.






