
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വരുമാനത്തിലധികം നഷ്ടവുമായി കൊച്ചി മെട്രോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് ഉണ്ടായത് 433.39 കോടി രൂപ നഷ്ടം. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായപ്പോഴും ചിലവ് വര്‍ദ്ധിച്ചതാണ് നഷ്ടം ഉണ്ടാകാനുള്ള കാരണം.
മെട്രോ വരുമാനത്തിലെ വര്‍ദ്ധനവും ഉണ്ടായ നഷ്ടവും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ നഷ്ടം 335.71 കോടി . മുന്‍ വര്‍ഷത്തേക്കാള്‍ 100 കോടിയോളം നഷ്ടമാണിത്. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായും കെഎംആര്‍എല്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇത്തവണ മെട്രോയുടെ പ്രവര്‍ത്തന വരുമാനം ആയി നേടിയത് 151.30 കോടി രൂപയാണ്. മറ്റ് ഇനത്തിലുള്ള വരുമാനം 95.11 കോടി. ആകെ വരുമാനം 246.6 1. വായ്പ തിരിച്ചടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിംഗ് കുറച്ചിട്ടുണ്ട്. വരുമാനം 46 കോടി രൂപ വര്‍ദ്ധിച്ചതായും വാര്‍ഷിക വരുമാന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാട്ടര്‍മെട്രോയുടെ പദ്ധതി തുക 1064.83 കോടി രൂപയാണ്.






