
പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് സുപ്രിയയും അലംകൃതയും. ലൈംലൈറ്റില്‍ നിന്നെല്ലാം മാറി മകളെ സാധാരണക്കാരിയായി വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് താരദമ്പതികള്‍ പറഞ്ഞത്. പൊതുപരിപാടിയിലോ, മറ്റ് ചടങ്ങുകളിലോ ഒന്നും അലംകൃതയെ കാണാറില്ല. അപൂര്‍വ്വമായി മാത്രമാണ് മകളുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങള്‍ പോലും പുറത്തുവരാറുള്ളത്.
അടുത്തിടെയായിരുന്നു പൃഥ്വിയും കുടുംബവും മുംബൈയിലേക്ക് മാറിയത്. മകള്‍ അലംകൃതയുടെ പഠനവുമായി ബന്ധപ്പെട്ടാണ് ഈ മാറ്റമെന്ന് ഇരുവരും പറഞ്ഞിരുന്നു.
സ്കൂളിലെ ആനുവല്‍ ആഘോഷത്തില്‍ സുപ്രിയയും പൃഥ്വിയും പങ്കെടുത്തതിന്റെ വീഡിയോ വൈറലായിരുന്നു. സെലിബ്രിറ്റി സ്റ്റാറ്റസിലല്ലാതെയായി മകളെ വളര്‍ത്താനാണ് ആഗ്രഹം. അവള് ആരാവരുതെന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായമുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ അലംകൃതയും പൃഥ്വിയും കൈപിടിച്ച് നടന്നുനീങ്ങുന്നൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഡാഡയുടെയും മകളുടെയും വീഡിയോ പങ്കുവെച്ചത്. ‘മൈ ഹാര്‍ട്സ്’ എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. പൃഥ്വിരാജും ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.






