
അഞ്ജു ജോസഫിനെ സംബന്ധിച്ച് കണ്ണീരുകള്‍ക്കും കാത്തിരിപ്പിനും അവസാനം സന്തോഷകരമായ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ച വര്‍ഷമാണിത്. 2024 എന്ന വര്‍ഷം അവസാനിക്കുമ്പോള്‍ ആ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായികയും നടിയുമായ അഞ്ജു.
2024 ന് നന്ദി എന്റെ പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് അഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 2024 അഞ്ജു എത്രത്തോളം ഹാപ്പിയായിരുന്നു എന്ന് ചിത്രങ്ങളില്‍ കാണാം.
ആദിത്യയുമായുളള വിവാഹം കഴിഞ്ഞു എന്ന് മാത്രമല്ല പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം ചെലവഴിച്ച സന്തോഷ നിമിഷങ്ങളും ഏറ്റവും അധികം സന്തോഷം നല്കിയ സ്റ്റേജ് ഷോകളും ഒക്കെ ഉള്‍പ്പെടുത്തിയാണ് അഞ്ജുവിന്റെ പോസ്റ്റ്.
ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഡിപ്രഷനിലേക്ക് പോയിരുന്നുവെന്ന് ഗായിക വെളിപ്പെടുത്തിയിരുന്നു. കരഞ്ഞ് തീര്‍ക്കുകയായിരുന്നു താനെന്നാണ് ഡിപ്രഷനെക്കുറിച്ച് അഞ്ജു പറഞ്ഞത്.
ആദിത്യയുമായുളള വിവാഹം നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ്. ജീവിതത്തില്‍ ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഈ വിവാഹം എന്നാണ് അഞ്ജു പറയുന്നത്. വിവാഹവേദിയില്‍ അഞ്ജുവിനൊപ്പം പാട്ട് പാടുമ്പോള്‍ ആദിത്യ കരഞ്ഞ വീഡിയോയെല്ലാം വൈറലായിരുന്നു.
പാട്ടും പ്രണയവുമായി അഞ്ജു ഇപ്പോള്‍ പൂര്‍ണമായും ഹാപ്പിയാണ്. ആദിത്യയ്ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാം അഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.






