
മലയാളത്തെ സംബന്ധിച്ച് മഞ്ജിമ മോഹന്‍ ഇപ്പോഴും ബാല താരമാണ്. എന്നാല്‍ തമിഴകത്തിന്റെ മരുമകളായിപ്പോയ നടി ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് നടി. അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറിനില്‍ക്കുന്ന താരം തന്റെ സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പോസ്റ്റായും മഞ്ജിമ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്.
ഭര്‍ത്താവ് ഗൗതം കാര്‍ത്തിക്കിനൊപ്പമുള്ള പുതിയ ഫോട്ടോയും ക്യാപ്ഷനുമാണ് ഇപ്പോള്‍ മഞ്ജിമ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. ' ഈ ലോകം അവസാനിക്കുകയാണെങ്കിലും നീ അടുത്ത് വേണം' എന്ന് ഗൗതമിനെ കെട്ടിപ്പിടിച്ച് മഞ്ജിമ പറയുന്നു. ഇത്രയും പരസ്പരം സ്നേഹിക്കുന്നവരെ കുറിച്ചാണോ ഇല്ലാത്ത ഗോസിപ്പ് പ്രചരിപ്പിച്ചത് എന്നാണ് അപ്പോള്‍ ആരാധകരുടെ സംശയം.






