
കട്ടപ്പന: പുല്ലുപാറയില്‍ ബസ് മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ കുടി മരണമടഞ്ഞു. ചികിത്സയിലിരുന്ന മാവേലിക്കര സ്വദേശി ബിന്ദു നാരായണന് ആണ് മരണമടഞ്ഞത്. ഇതോടെ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ 23 പേര് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശവും നല്‍കിയിരിക്കുകയാണ്.
പുല്ലുപാറയ്ക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. മാവേലിക്കരയിൽനിന്നും കെ എസ് ആർ ടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ , മധുര എന്നിവിടങ്ങളിലേക്ക് തീർത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. രമ മോഹൻ (55 ) , അരുൺ ഹരി (40) , സംഗീത് (45 ),ബിന്ദു ഉണ്ണിത്താൻ ( 55 ) എന്നിവരാണ് മരിച്ചത്. ആദ്യ മൂന്ന്പേരുടെ മൃതദേഹങ്ങൾ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താൻ ( 55 ) ന്റെ മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്. ഡ്രൈവർമാർ അടക്കം ആകെ 37 പേർ സംഘത്തിലുണ്ടായിരുന്നു. 32 പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഒരാൾ പാലാ മെഡിസിറ്റിയിലും ചികിത്സയിലുണ്ട്.
കുട്ടിക്കാനം മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്താണ് അപകടം നടന്നത് . നാൽപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് മരങ്ങളിൽ തട്ടിനിൽക്കുകയായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി എന്നിവർ ആശുപത്രി സന്ദർശിച്ചു.
ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ വിവരങ്ങൾ അറിയുന്നതിന് ബന്ധുക്കൾക്ക് 9447659645....ഹാഷിം 9645947727... എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന് ഇടയ്ക്കായിരുന്നു മൂന്നു പേര് അപകടത്തില്‍ മരിച്ചതായി അറിഞ്ഞത്. തഞ്ചാവൂരില്‍ നിന്നും മടങ്ങിവരവെ കൊടുവളവ് നിറഞ്ഞ പ്രദേശത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു.






