
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതിനിടയില്‍ ശക്തമായ പ്രതിഷേധവുമായി സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. ഐ.സി. ബാലകൃഷ്ണന് രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ബത്തേരിയില്‍ ഇന്ന് നൈറ്റ് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് സിപിഎം. സംഭവം വലിയ വിവാദമായി മാറിയതോടെ അന്വേഷിക്കാന്‍ കെപിസിസി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാലകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുകയാണ് കോണ്‍ഗ്രസ്.
കേസില്‍ എന്‍.എം. വിജയന്റെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്ന എ.സി. ബാലകൃഷ്ണന് എംഎല്‍എ യെ സംരക്ഷിക്കുന്ന നിലപാട് എടുത്തിരിക്കുകയാണ് കോണ്‍ഗ്രസും. വിവാദം തുടരുന്നതിനിടയില്‍ ഐ.സി. ബാലകൃഷ്ണന് രാജിവെയ്ക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. ബാലകൃഷ്ഷണനില് കെപിസിസി വിശ്വാസം പ്രകടിപ്പിച്ചു. എന്‍.എം. വിജയന്റെ പാരാതി നേരത്തേ പാര്‍ട്ടി പരിശോധിക്കുകയും ഒരാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതാണെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.
അതിനിടയില്‍ കേസ് അന്വേഷിക്കാന്‍ കെപിസിസി ഉപസമിതി ഇന്ന് വയനാട്ടിലേക്ക് എത്തുന്നുണ്ട്. ഡിസിസി നേതൃത്വത്തെയും എന്‍എം വിജയന്റെ കുടുംബത്തെയും കാണും. ഭാരവാഹികളുടെ മറുപടി കേള്‍ക്കും. നേരത്തേ കുടുംബത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വവും എടുത്തത്. വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറയുന്ന എന്‍ഡി അപ്പച്ചന് എല്ലാ ആരോപണവും നിഷേധിച്ച് രംഗത്തെത്തി.
ഒറ്റ പൈസ താന്‍ പറഞ്ഞിട്ട് വിജയന് വാങ്ങിയിട്ടില്ലെന്ന് അപ്പച്ചന് പറഞ്ഞു. പാര്‍ട്ടി നേതാക്കളെ കുറിച്ച് പരാതിയുണ്ടായിരുന്നെങ്കില്‍ എന്‍എം വിജയന്, പാര്‍ട്ടിയുടെ ആദ്യ അന്വേഷണ കമ്മീഷന് മുമ്പാകെ ഉന്നയിച്ചേനെ എന്ന് ടിസിദ്ദിഖ് എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞത്. പാര്‍ട്ടി കാരണമല്ല വിജയന്റെ ആത്മഹത്യയെന്നും പേര് എഴുതിവെച്ചു എന്ന് കരുതി, ഐസി ബാലകൃഷ്ണനും അപ്പച്ചനും കുറ്റക്കാര്‍ ആകില്ലെന്നും ഈ ബാധ്യതകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നുമായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം.






