
പിറന്നാള് ദിനത്തില് തനിക്കുവേണ്ടി ഹാപ്പി ബെര്ത്ത്ഡേ പാടുന്ന മകള് ദേവിയുടെ വീഡിയോ പങ്കുവെച്ച് ബിപാഷ ബസു. ജനുവരി ഏഴാം തിയതിയായിരുന്നു ബിപാഷയുടെ പിറന്നാള്. പിറന്നാള് ആഘോഷിക്കാന് മകള്ക്കും ഭര്ത്താവിനുമൊപ്പം മാലിദ്വീപിലായിരുന്നു താരം എത്തിയത്.
ചെറിയ സണ്ഗ്ലാസുകള് ധരിച്ച് കടല്ത്തീരത്ത് ഇരുന്ന് മോണോകിനി ധരിച്ചിരിക്കുന്ന മകളോട് ഇന്ന് ആരുടെ ജന്മദിനമാണെന്ന് അമ്മ ചോദിക്കുകയാണ്. അതിന് മറുപടിയായി കുഞ്ഞ് മമ്മ എന്ന് പറയുന്നുണ്ട്.
മമ്മയ്ക്ക് വേണ്ടി എന്ത് പാട്ടാണ് പാടുകയെന്ന് ചോദിക്കുമ്പോള് ഹാപ്പി ബെര്ത്ത്ഡേ മമ്മ എന്ന് പാടുകയാണ് ദേവി. എന്റെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പിറന്നാള് ആശംസകള് . എന്റെ പ്രിയപ്പെട്ട മഞ്ച്കിന്, എന്റെ മിഷ്ടി ദേവി, മമ്മ എഴുന്നേറ്റപ്പോള് മമ്മയ്ക്ക് വേണ്ടി പാടുകയും റാപ്പ് ചെയ്യുകയും ചെയ്യുന്നു. അനുഗ്രഹീതം, പരമാനന്ദം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിപാഷ ബസു കുറിച്ചത്.
ഏതായാലും ഈ ആശംസയോളം ഒരു ആശംസയും എത്തില്ലെന്നാണ് ആരാധകര് കുറിക്കുന്നത്. 2022 നവംബര് 12 നായിരുന്നു ബിപാഷയ്ക്കും ഭര്ത്താവ് കരണ് സിംഗ് ഗ്രോവറിനും പെണ്കുഞ്ഞ് പിറന്നത്. ദേവി എന്നാണ് കുഞ്ഞിന് പേര് നല്കിയത്.







Comments