
തിരുവനന്തപുരം : വഞ്ചിയൂരില്‍ റോഡ് കെട്ടിയടിച്ച് സിപിഐഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ സംസ്ഥാന നേതാക്കള്‍ക്കു കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി .സംഭവത്തിൽ എംവി ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാര്‍, വികെ പ്രശാന്ത് അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. സംഭവം ചെറുതായിട്ട കാണിനില്ലെന്ന് കോടതി പറഞ്ഞു .
വഴിയടച്ച് സെക്രട്ടറേയിറ്റിൽ ജോയിന്റ് കൗണ്‍സിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്. , പന്ന്യൻ രവീന്ദ്രൻ, ജയചന്ദ്രൻ കല്ലിങ്കൽ (ജോ. കൗൺസിൽ), കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്റേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പർജൻകുമാർ, പുട്ട വിമാലാദിത്യ, കിരൺ നാരായണൻ, ഡി. ഗിരിലാൽ, അനീഷ് ജോയ്, പ്രജീഷ് ശശി.
വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. എല്ലാ ദിവസവും ഇഥ്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ചെറുതായി കാണാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.കൊച്ചി കോര്പ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ടിജെ വിനോദ് എംഎൽഎയോടും അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു.






