
കല്‍പ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന് ആത്മഹത്യയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് വിജയന്റെ വീട്ടിലെത്തും. സിപിഎം പ്രതിഷേധ സദസ്സുകള്‍ക്ക് മുമ്പായിട്ടാണ് സിപിഎം നേതാവ് എന്‍എം വിജയന്റെ വീട്ടിലെത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് വയനാട്ടില്‍ എത്തുന്നുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ്സിന്റെ ഉദ്ഘാടനം എം.വി.ഗോവിന്ദനാണ് നിര്‍വ്വഹിക്കുന്നത്. രാവിലെ 10ന് തുടങ്ങുന്ന പ്രതിഷേധം ആത്മഹത്യാ പ്രേരണാക്കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന് എംഎല്‍എ രാജിവയ്ക്കുക, പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്.
16, 17 തീയതികളില്‍ ഡിവൈഎഫ്ഐ രാപ്പകല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് എന്‍എം വിജയന്റെ കുടുംബത്തെ കാണാനെത്തുന്നുണ്ട്. ഇത് ആദ്യമായാണ് എന്‍ എം വിജയന്റെ കുടുംബത്തെ കാണാന്‍ വിഡി സതീശന് വയനാട്ടില്‍ എത്തുന്നത്. നേരത്തെ എന്‍ എം വിജയന് എഴുതിയ കത്തില്‍ വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് കുടുംബത്തോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി സതീശന് കുടുംബത്തെ കാണുന്നത്.
എം.എന്‍ വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് എടുക്കുന്നത് നിലപാട് ശരിയല്ലെന്ന് എം.വി. ഗോവിന്ദന് പ്രതികരിച്ചിരുന്നു. കുടുംബത്തെ പുലഭ്യം പറഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ എം വിജയന്റെ വീട്ടില്‍ എത്തിയതെന്ന് പരിഹസിച്ച എം.വി. ഗോവിന്ദന് കൊലപാകത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ആക്ഷേപിച്ചു.






