
ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഹൻസിക മോട്വാനി. ‘ഷക്കലക്ക ബൂം ബൂം’ എന്ന മാജിക് പെന്‍സിലിന്റെ കഥ പറഞ്ഞ കുട്ടികളുടെ സീരിയലില്‍ മങ്കി ക്രോപ്പ് ഹെയര്‍സ്റ്റൈലുമായി വന്ന ക്യൂട്ട് ബബ്ലി ഗേൾ. പിന്നീട് ഒരുപാട് സിനിമകളിലും സീരിയലുകളിലും താരം ബാലതാരമായി തിളങ്ങി. അതേ ഇഷ്ടം നേടിത്തന്നെയാണ് താരം നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയത്. ഹിന്ദിയില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയ്, സൂര്യ, ധനുഷ് തുടങ്ങി കോളിവുഡ് സിനിമയിലെ നിരവധി മുൻനിര താരങ്ങൾക്കൊപ്പം ഹന്‍സിക നായികയായി.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് ഹന്‍സിക. എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും യാത്രകളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഫ്ലോറല്‍ സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷോ ഷാ ബൈ ആഷിമ ഡിസൈനേഴ്സിന്റെ സ്മൈല്‍സ് ഓഫ് സണ്‍ഷൈന്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഈ സാരി. ലഷ് ഗ്രാസ്, പിങ്ക് ലെമണേഡ് കോമ്പിനേഷനിലുള്ള ടു ടോണ്‍ സാരിയാണിത്. നെറ്റ് ഫാബ്രിക്കില്‍ കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത പൂക്കളാൽ നിറയുകയാണ് സാരി. സ്റ്റേറ്റ്മെന്റ് എംബ്രോയിഡറിയും വർണ്ണാഭമായ അലങ്കാരങ്ങളുമുള്ള ഗാര്മെന്റാണിതില്. ഒപ്പം എംബ്രോയ്ഡറി ചെയ്ത മാസ്റ്റർപീസ് ഫുള്‍ സ്ലീവ് ബ്ലൗസും താരം ജോഡിയാക്കിയിരിക്കുന്നു. സൂര്യപ്രകാശത്തിന്റെ പുഞ്ചിരി എന്നാണ് ഡിസൈനേഴ്സ് ഇതിനെ വിളക്കുന്നത്.
താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ ‘അപ്സരസ്സിനെപ്പോലെയുണ്ട്, ശരിക്കുമൊരു മാലാഖ തന്നെ, വളരെ സുന്ദരിയാണ്, സോ ക്യൂട്ട്’ എന്നതടക്കമാണ് കമന്റുകള്‍.






