
ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജെഡിയു നടപടി. ജെഡിയു പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും ബിജെപിക്കേറ്റ വന്‍ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. കേന്ദ്രസര്‍ക്കാരിലും ബീഹാറിലും ബിജെപി സഖ്യക്ഷിയാണ് ജെഡിയു.
നേരത്തെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബീരേന്‍ സിങിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജെഡിയു ആറ് സീറ്റുകള്‍ നേടിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. പിന്തുണ പിന്വലിച്ചതോടെജെഡിയുവിന്റെ ഏക അംഗം പ്രതിപക്ഷ നിരയില്‍ ഇരിക്കും.
60 അംഗനിയമസഭയില്‍ ബിജെപിക്ക് 37 അംഗങ്ങളാണ് ഉള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും അഞ്ച് എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട് .





