
നടി അഞ്ജു കുര്യന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. അതീവ ഗ്ലാമറസായാണ് നടി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തികയാണ് ഫോട്ടോഗ്രാഫര്‍. മേക്കപ്പ് ലക്ഷ്മിവേലു.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. മോഡലിങ്ങിലൂടെ തന്നെയാണ് താരം സിനിമയിലെത്തുന്നത്.
2013 ല്‍ നേരം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന് , കവി ഉദ്ദേശിച്ചത് , ജാക്ക് ഡാനിയേല്‍ എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു.
ഈ വര്‍ഷം അഞ്ജു വിവാഹിതയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം . റോഷന് എന്നാണ് വരന്റെ പേര്.






