
തിരുവനന്തപുരം: 15 മാസത്തിനുശേഷം സംസ്ഥാനത്ത് മദ്യവിലയില്‍ മാറ്റം. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കടക്കം ബഹുഭൂരിപക്ഷത്തിനും വില കൂടിയപ്പോള്‍ ചിലയിനങ്ങള്‍ക്കു കുറഞ്ഞു. പുതിയ നിരക്കനുസരിച്ച് 10 മുതല്‍ 50 രൂപ വരെയാണു വിലയിലെ ഏറ്റക്കുറച്ചില്‍. 341 ബ്രാന്‍ഡുകളുടെ വില വര്‍ധിച്ചപ്പോള്‍ 107 ഇനങ്ങളുടെ വിലയില്‍ കുറവുണ്ട്. ബിയറിനൊപ്പം ബെവ്കോയുടെ ജനപ്രിയ ബ്രാന്‍ഡായ ജവാനും വിലകൂടി.
ബെവ്കോ ബോര്‍ഡ് യോഗം അംഗീകരിച്ചതോടെയാണ് മദ്യവിലയില്‍ പരിഷ്കാരം നടപ്പാകുന്നത്. ആധുനികവത്കരണവും സ്പിരിറ്റ് വിലവര്‍ധനയും പരിഗണിച്ച് മദ്യവില കൂട്ടണമെന്ന വിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണു നടപടി. 120 കമ്പനികളാണ് സംസ്ഥാനത്തു മദ്യം വിതരണം ചെയ്യുന്നത്. ഇതില്‍ 62 കമ്പനികള്‍ നല്കുന്ന 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിച്ചത്.
ബെവ്കോയുടെ സ്വന്തം ബ്രാന്‍ഡായ ജവാന്റെ വില 10 രൂപകൂടി 650 രൂപയായി. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോര്‍ട്ടിന് 30 രൂപ വര്‍ധിച്ചു. 700 മുതല്‍ മുകളിലേക്കു വിലയുള്ളവയ്ക്ക് 30 മുതല്‍ 50 രൂപവരെ അധികം നല്‍കണം. 1,350 രൂപ വിലയുള്ള മോര്‍ഫ്യൂസ് ബ്രാന്‍ഡിക്ക് 1400 രൂപയാണു പുതിയ നിരക്ക്. മദ്യക്കമ്പനികള്‍ തമ്മിലുള്ള മത്സരത്തിന്റെ അടിസ്ഥാനത്തില്‍ വില്‍പ്പന കൂട്ടാനാണ് ഏതാനും ബ്രാന്‍ഡുകളുടെ വില കുറച്ചത്.
അതിനിടെ 16 പുതിയ കമ്പനികള്‍കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ 170 പുതിയ ബ്രാന്‍ഡുകള്‍ ബെവ്കോയ്ക്കു നല്‍കും.
വിലവ്യത്യാസം വില്‍പ്പനയിലും വരുമാനത്തിലും കാര്യമായ കുറവുണ്ടാക്കില്ലെന്ന നിഗമനത്തിലാണു ബെവ്കോ.
നേരത്തെ മദ്യക്കമ്പനികള്ക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. പുതിയ വില വിവരപ്പട്ടിക വെയ് ഹൗസുകള്‍ക്കും ഒൗട്ട് ലെറ്റുകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ബെവ്കോ എം.ഡി: ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.






