
സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്ത് അഭ്യാസത്തിനും മുതിരുന്ന തലമുറയാണ് ഇന്നുള്ളത്. അതിപ്പോള്‍ ക്ലാസ് മുറിയായാലും പരീക്ഷ ഹാള്‍ ആയാലും അവര്‍ക്ക് പ്രശ്നമില്ല. കാരണം റീല്‍ ഷൂട്ടാണ് അവരുടെ മെയിന്‍. ഇപ്പോഴിതാ ഇത്തരത്തില്‍ പരീക്ഷ ഹാളിന് അകത്തും പരീക്ഷ ഹാളിന് പുറത്തും വച്ച് വിദ്യാര്‍ത്ഥികള്‍ ചിത്രീകരിച്ച റീല്‍സ് നെറ്റീസണ്‍സിനിടയില്‍ വ്യാപക രോഷത്തിന് വിധേയമായിരിക്കുകയാണ്. ഇതിനെതിരെ നിരവധി ആളുകള്‍ രംഗത്തെത്തിയതോടെ സംഗതി വിവദമായി. വീഡിയോ വൈറലായതിന് പിന്നാലെ കോളേജ് അധികൃതരും പ്രശ്നത്തിലാകുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാലിത് നാരായണ്‍ മിതില യൂണിവേഴ്സിറ്റിക്ക് കീഴില്‍ അഫ്ലിയേറ്റ് ചെയ്ത സമസ്തിപൂര്‍ കോളേജിലാണ് സംഭവം നടന്നത്. അണ്ടര്‍ഗ്രാജ്വുവേറ്റ് ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. കുട്ടികള്‍ പരീക്ഷയ്ക്കിടെ ക്ലാസ് മുറിയുടെ ഉള്ളില്‍ വച്ച് വീഡിയോ ചിത്രീകരിക്കുകയും ഇത് അപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ സര്‍വ്വകലാശാലയില്‍ നിന്നും കോളേജ് അധികൃതരെ ബന്ധപ്പെടുകയും നടപടി എടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ രണ്ട് വീഡിയോകളായിരുന്നു ചെയ്തത്. ഒന്ന്, പരീക്ഷയ്ക്കായി കുട്ടികള്‍ കോളേജിലേക്ക് കയറുന്നതിനിടെയും മറ്റൊന്ന് പരീക്ഷ നടക്കുന്നതിനിടെയുമായിരുന്നു.
വിദ്യാര്‍ത്ഥികളുടെ റീല്‍സ് വീഡിയോ കോളേജിന്റെയും പരീക്ഷാ ഹാളിന്റെയും പവിത്രതയെ കളങ്കപ്പെടുത്തിയെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം. നാരാണയ പ്രസാദ് സിംഗിന്റെ മകള്‍ കല്പനാ കുമാരിയും റാം ഗാദി ഷായുടെ മകന് കുന്ദന്‍ കുമാറിനെയും സംഭവത്തിന്റെ പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മീനാ പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കളെ വിവരം അറിയിച്ചെന്നും പ്രിന്‍സിപ്പല്‍ കൂട്ടിചേര്‍ത്തു. നിലവിലെ പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കിയെന്നും ഭാവിയിലെ പരീക്ഷകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
समस्तीपुर काॅलेज में परीक्षा अवधि के दौरान रील बनाना छात्रा को पड़ा महंगा, हुई कार्रवाई#Samastipur https://t.co/DxwQeAy0fz
— Samastipur Town (@samastipurtown) January 26, 2025






