More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Rosy News
  3. SPECIAL COVERAGE
Loading...

മണ്ണിനല്ല; മനുഷ്യനാണ് വില,78 സെന്റ് സാധുക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ മോഡല്‍

Authored by Web Desk | Last updated: 30 Jan 2025, 3:40 PM | 2 min read

Print

78 സെന്റ് ഭൂമി സാധുക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് സൗജന്യമായി നല്‍കി പ്രവാസി മാതൃകയായി. ഉഴവൂര്‍ സ്വദേശിയായ കിഴക്കേകുറ്റ് ചാക്കോച്ചനാണ് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നിരാലംബര്‍ക്ക് വീട് നിര്‍മ്മാണത്തിന് ഭൂമി സംഭാവന നല്‍കിയത്. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'മനസോട് ഇത്തിരി മണ്ണ് കാമ്പയിന്‍' ന്റെ ഭാഗമായാണ് ചാക്കോച്ചന്‍ ഭൂമി സൗജന്യമായി നല്‍കിയത്.


ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി, ഭൂമി കൈവശമുള്ളതും വീടില്ലാത്തതുമായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണം നടത്തുന്നതിനുള്ള നടപടികള്‍ വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചിരുന്നു. മൂന്നാം ഘട്ടത്തിലാണ് സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തികം വില്ലനായി. ഈ സമയത്താണ് പ്രവാസിയായ കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ സഹായ മനസ്സുമായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്. പഞ്ചായത്തധികൃതര്‍ ഹൃദയം നിറഞ്ഞ നന്ദിയോടെ ചാക്കോച്ചന്റെ ഓഫര്‍ സ്വീകരിച്ചു. തുടര്‍ന്ന് ചാക്കോച്ചന്റെ ഭാര്യ ഷിജി ചാക്കോച്ചനും മക്കളായ ആര്യയും ആരതിയും അമലും ഭൂമി നല്‍കുന്നതിനുള്ള സമ്മതപത്രം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിന് കൈമാറി.


ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജൂ ജോണ്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഡോ: സിന്ദു മോള്‍ ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എം മാത്യൂ, വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സണ്ണി പുതിയിടം , ജോമോന്‍ ജോണി,അര്‍ച്ചന രതീഷ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജൂ, ഉഷ സന്തോഷ് സെക്രട്ടറി ജിജി റ്റി എന്നിവര്‍ പങ്കെടുത്തു.


ചാക്കോച്ചനും കുടുംബവും ഭൂമി നല്‍കിയതോടെ ലൈഫ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട പത്ത് കുടുംബങ്ങള്‍ക്കു കൂടി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ഈ പത്ത് വീടുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാവുന്ന തോടെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കിയ ഗ്രാമ പഞ്ചായത്തായി വെളിയന്നൂര്‍ മാറും. ചാക്കോച്ചനെപ്പോലെയുള്ളവര്‍ സമൂഹത്തിന് എന്നും മാതൃകയാണ്. ഇതുപോലെ നിരവധിപ്പേര്‍ മുന്നോട്ടുവന്നാല്‍ കേരളത്തില്‍ ഭവനരഹിതരും ഉണ്ടാകില്ല. ചാക്കോച്ചന്റെ ഈ പ്രവൃത്തിയും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തധികൃതര്‍ ഇതിനായി നടത്തിയ ഊര്‍ജിത ശ്രമവും ചരിത്രത്താളുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടുമെന്നുറപ്പ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള പഞ്ചായത്തുകളും ജനപ്രതിനിധികളും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിനെ മാതൃകയാക്കിയാല്‍ നമ്മുടെ നാടും സ്വര്‍ഗമാകും.


ഷിബു കിഴക്കേക്കുറ്റ്


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഉറപ്പുപാലിച്ച്‌ മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന്‌ സന്ധ്യ; 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' മമ്മൂട്ടി വാക്ക്, ​‍ആശ്വാസത്തിന്റെ തെളിച്ചം

ഉറപ്പുപാലിച്ച്‌ മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന്‌ സന്ധ്യ; 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' മമ്മൂട്ടി വാക്ക്, ​‍ആശ്വാസത്തിന്റെ തെളിച്ചം

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും; പുതിയ ഹൃദയത്തുടിപ്പുകളുമായി അജിനും ആവണിയും ആശുപത്രിവിട്ടു, മഹാദാനത്തിന്‌ തയാറായ കുടുംബങ്ങള്‍ക്ക് നന്ദി

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും; പുതിയ ഹൃദയത്തുടിപ്പുകളുമായി അജിനും ആവണിയും ആശുപത്രിവിട്ടു, മഹാദാനത്തിന്‌ തയാറായ കുടുംബങ്ങള്‍ക്ക് നന്ദി

ഉഷാ വാന്‍സിന്റെ കുടുംബം, ഹിന്ദു-കത്തോലിക്കാ ഇന്റര്‍ഫെയ്ത്ത് കുടുംബത്തിനു മാതൃക

ഉഷാ വാന്‍സിന്റെ കുടുംബം, ഹിന്ദു-കത്തോലിക്കാ ഇന്റര്‍ഫെയ്ത്ത് കുടുംബത്തിനു മാതൃക

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ യൂസഫലി സാറുണ്ടാകും ; വെന്റിലേറ്ററില്‍ കിടന്ന സഫാന് രക്ഷകനായി എം.എ യൂസഫലി

ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ യൂസഫലി സാറുണ്ടാകും ; വെന്റിലേറ്ററില്‍ കിടന്ന സഫാന് രക്ഷകനായി എം.എ യൂസഫലി