
ന്യൂഡല്‍ഹി: മദ്ധ്യവര്‍ത്തി സമൂഹത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ വാരിക്കോരിയുള്ള ബജറ്റില്‍ വനിതാശാക്തീകരണത്തിന് രണ്ടു കോടി രൂപ വരെ വായ്പ. അഞ്ചുലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് പ്രഖ്യാപനം.
ഇതിന് പുറമേ അംഗനവാടികളില്‍ അമ്മമാരേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വെച്ച് പ്രത്യേക പദ്ധതി. ഇരുവര്‍ക്കും പോഷകാഹാര പദ്ധതി. പട്ടികജാതി /പട്ടികവര്‍ഗ്ഗ വനിതാ സംരംഭകര്‍ക്ക് പ്രത്യേക പദ്ധതി. വനിത സംരഭകര്‍ക്ക് 2 കോടി വരെ വായ്പ.






