
തൃശ്ശൂര്: സിപിഐഎം തൃശ്ശൂര് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം എം വര്ഗീസിന്റെ പകരക്കാരനായി കെ വി അബ്ദുള് ഖാദര്. കുന്നംകുളത്ത് നടക്കുന്ന സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നിലവില് എല്ഡിഎഫ് ജില്ലാ കണ്വീനറും പ്രവാസി ക്ഷേമ ബോര്ഡ് ചെയര്മാനുമായ അബ്ദുള് ഖാദര് 1991 മുതല് സിപിഐ എം ചാവക്കാട് എരിയ കമ്മറ്റിയംഗമാണ്.
ഡിവൈഎഫ്ഐ മുന് തൃശൂര് ജില്ലാ പ്രസിഡന്റായ അദ്ദേഹം 1997 മുതല് പാര്ട്ടി എരിയ സെക്രട്ടറിയായി. സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷന് (സിഐടിയു )ജില്ലാ പ്രസിഡന്റ്, ബീഡി വര്ക്കേഴ്സ് യൂണിയന് (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ഗുരുവായൂര് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില് എത്തി.
1979ല് കെഎസ്വൈഎഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായാണ് രംഗത്തെത്തിയത്. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. 1997 ജൂൂലൈയില് ക്യൂബന് തലസ്ഥാനമായ ഹവാനയില് നടന്ന 14-ാം ലോക യുവജന സമ്മേളനത്തില് ഡിവൈഎഫ്ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തിട്ടുണ്ട്.







Comments