
ഫ്രാന്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ സ്പീക്കര്‍ ഓണ്‍ ചെയ്ത് സംസാരിച്ചതിന് ഒരു യുവാവിന് 200 ഡോളര്‍ പിഴ ചുമത്തി.തന്റെ സഹോദരിയുമായി ഫോണ്‍ സ്പീക്കറിട്ട് സംസാരിക്കുകയായിരുന്നു യുവാവ്. സ്പീക്കര്‍ ഓഫ് ചെയ്യാതെ സംസാരിച്ചാല്‍ പിഴ ഈടാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് അത് അവഗണിച്ചു. ഇതേത്തുടര്‍ന്നാണ് പിഴ ചുമത്തിയത്.
ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഫോണ്‍ സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരെ നിരവധി പേര് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ ആളുകള്‍ ഹെഡ്ഫോണുകള് ഉപയോഗിക്കാതെ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും വീഡിയോകള്‍ കാണുന്നതും മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഹെഡ്ഫോണുകളോ ഇയര്‍ബഡ്സുകളോ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.






