തിരുവനന്തപുരം: എസ്എഫ്ഐയുടെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ക്യൂബന്‍ അംബാസിഡര്‍ ജുവാന്‍ കാര്‍ലോസ് മാര്സന് അഗ്യുലേര ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീണ്ട് നില്ക്കുന്ന സമ്മേളനം 21ന് സമാപിക്കും.
തിരുവനന്തപുരത്തെ എകെജി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 503 പ്രതിനിധികളും, 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ സെക്രട്ടറി ആര്‍ഷോ മാറിയേക്കുമെന്നും പ്രസിഡന്റ് അനുശ്രീ സെക്രട്ടറിയായേക്കുമെന്നും വിലയിരുത്തലുണ്ട്. സമീപകാലത്ത് ഉയര്‍ന്ന നിരവധി വിവാദ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ആയേക്കും.
സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് നടക്കുന്ന പൊതുചര്‍ച്ചയില്‍ പല വിഷയങ്ങളും ചര്‍ച്ചയായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. റാഗിംഗ്, സ്വകാര്യ സര്‍വകലാശാല ബില്ലിലെ എസ്എഫ്ഐ നിലപാട്, കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ്, തോല്‍വികള്‍, തുടര്‍സമരങ്ങള്‍, ഡി-സോണ്‍ കലോത്സവത്തിലെ സംഘര്‍ഷം അനേകമുണ്ട് ചര്‍ച്ചയ്ക്ക് വിഷയങ്ങള്‍.

Comments