
മലയാള സിനിമയുടെ ഹിറ്റ് നായികയായി മാറിയിരിക്കുകയാണ് അനശ്വര രാജന്. ബാലതാരമായി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായങ്ങള്‍ കിട്ടിയിരുന്നു. പിന്നീടിങ്ങോട്ട് താരം തിളങ്ങിയത് നായികവേഷത്തിലാണ്. ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം അനശ്വരയുടെ സാന്നിധ്യമുണ്ടായിരുന്നു. ക്യൂട്ട്നെസ്സ് കൊണ്ടും അഭിനയമികവു കൊണ്ടും അനശ്വര പ്രേക്ഷകമനസ്സില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ പൈങ്കിളി സിനിമയുടെ പ്രൊമോഷന് പരിപാടിയ്ക്കിടെ താരം പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒരു പ്രമുഖ മാധ്യമം നടത്തിയ ‘ഒരു പൈങ്കിളി മീറ്റ് അപ്പ്’ എന്ന പരിപാടിയില്‍ എത്തിയ കുട്ടി ആരാധകന്റെ ചോദ്യത്തിനാണ് കേള്‍ക്കുന്നവരെ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി അനശ്വര നല്‍കിയത്. സ്കൂള്‍കാലത്ത് പൈങ്കിളി പ്രേമമുണ്ടായിരുന്നോ എന്നായിരുന്നു അഞ്ചാം ക്ലാസുകാരനായ ക്രിസ്റ്റി അനശ്വരയോട് ചോദിച്ചത്.
‘‘ഒരു പൈങ്കിളി പ്രേമമൊക്കെ ഉണ്ടായിരുന്നു. ഒന്നൊക്കെ ഉണ്ടായിരുന്നു. അതുപിന്നെ വീട്ടില്‍ പിടിച്ചപ്പോ നിർത്തി. ചില സാങ്കേതികകാരണങ്ങളാല്‍ എന്റെ അമ്മ അവിടെ ഇരിക്കുന്നതുകൊണ്ട് ബാക്കി ഞാൻ പുറത്തുപറയുന്നില്ല. അമ്മ അവിടെ ഇരുന്ന പറയല്ലേ എന്ന് പറയുന്നുമുണ്ട്...’’ ഒരു ചിരിയോടെ അനശ്വര പറഞ്ഞു.
പൈങ്കിളി സിനിമയുടെ റിലീസിനോടനുബന്ധിച്ച് പ്രമുഖ ചാനല്‍ നടത്തിയ റീല്‍ കോണ്ടെസ്റ്റില് നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു പൈങ്കിളി സിനിമാ ടീമുമായുള്ള മീറ്റ് അപ്പിലേക്ക് എത്തിയത്. സിനിമാവിശേഷങ്ങളും റീല്‍ ഒരുക്കിയ കഥകളും പങ്കുവെച്ച് മുന്നേറിയ പരിപാടിക്കിടെ ക്രിസ്റ്റി ചോദിച്ച ചോദ്യവും അനശ്വരയുടെ മറുപടിയും സദസ്സിലാകെ ചിരി പടര്‍ത്തി.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവൻ തിരക്കഥ രചിച്ച ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഫെബ്രുവരി 14 പ്രണയദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്. അനശ്വര രാജനും സജിൻ ഗോപുവുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്.






