
തിരുവനന്തപുരം : എസ്എഫ്ഐയില്‍ അഴിച്ചുപണി. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം നിലവിലെ ഭാരവാഹികളെ മാറ്റിയേക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറിയേക്കും. പി എം ആര്‍ഷോയും അനുശ്രീയും ഭാരവാഹികളായിരുന്ന കാലം നിരവധി വിവാദങ്ങളിലൂടെയാണ് എസ്എഫ്ഐ കടന്നുപോയത്.
ആര്‍ഷോക്കെതിരെ വ്യക്തിപരമായും ആരോപണങ്ങള്‍ ഉയര്‍ന്നത് തിരിച്ചടിയായി. റാഗിങ് അടക്കം, ഉയര്‍ന്ന വിവാദങ്ങളെ നേരിടുന്നതില്‍ എസ്എഫ്ഐനേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സിപിഐഎം നേരത്തെ വിലയിരുത്തിയിരുന്നു. പ്രസിഡൻ്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ അനുശ്രീ ഉൾപ്പെട്ടതിനാൽ സാധ്യത കുറവാണ്.
സിപിഐഎം നേരത്തെ വിലയിരുത്തിയിരുന്നു. ഭാരവാഹികളുടെ പ്രായപരിധി 27 വയസ്സ് എന്ന നിലയിലും നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് പുതിയ നേതൃത്വത്തെ പരീക്ഷിക്കാനുള്ള നീക്കം. ഇന്ന് പൊതു ചര്‍ച്ചയ്ക്കുള്ള മറുപടിക്കുശേഷം പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുക്കും. പി എസ് സഞ്ജീവ് എസ്എഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ആകാനാണ് സാധ്യത. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. നിലവിലെപ്രസിഡന്റ് കെ.അനുശ്രീയും മാറാന്‍ സാധ്യതയുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് പുതിയ പ്രസിഡന്റായേക്കും.






