ബോംബെ ഹൈക്കോടതി പോക്സോ കേസിൽ പ്രതിയായ 24കാരന് ജാമ്യം നൽകി . 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് യുവാവിനെ കോടതി വെറുതെവിട്ടത്. പെൺകുട്ടി തന്നോടൊപ്പം സ്വമേധയാ മൂന്ന് രാത്രിയും നാല് പകലും താമസിച്ചിരുന്നുവെന്നും പ്രണയത്തിലായിരുന്നെന്നും സമ്മതത്തോടെണ് ബന്ധപ്പെട്ടതെന്നും യുവാവ് പറഞ്ഞു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്നതിൽ സംശയമില്ല. പക്ഷേ, പെൺകുട്ടിക്ക് അവളുടെ പ്രവൃത്തികളുടെയും അവൾ ചെയ്യുന്നതിന്റെയും പൂർണമായ അർത്ഥം അറിയാൻ അറിവും ശേഷിയും ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവ് പറഞ്ഞു.
കൂടാതെ, അഞ്ച് വർഷത്തിലേറെയായി വിചാരണ തടവുകാരനായി ജയിലിലായിരുന്നുവെന്നും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്നും അവളുടെ പ്രവൃത്തികളെക്കുറിച്ച് അറിയാമായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞതായി കോടതി വ്യക്തമാക്കി.

Comments