
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ പി.സി. ജോര്‍്ജ്ജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയലാണ്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട കോടതിയില്‍ എത്തി കീഴടങ്ങിയ പി.സി. ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തെങ്കിലും ഇ.സി.ജി വേരിയേഷനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈരാറ്റുപേട്ട യൂത്ത് ലീഗ് നല്കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതിനിടയില്‍ കഴിഞ്ഞദിവസമാണ് പി സി ജോര്‍ജ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തെങ്കിലും ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കാര്‍ഡിയോളജി ഐസിയുവില്‍ പി സി ജോര്‍ജിനെ തിങ്കളാഴ്ച രാത്രിയോടെയാണ് പ്രവേശിപ്പിച്ചത്.
ഇന്നലെ നടത്തിയ വൈദ്യ പരിശോധനയില്‍ പി സി ജോര്‍ജിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ പ്രതിയായ പി സി ജോര്‍ജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശനം നടത്തിയതിന് പിന്നാലെ പി സി ജോര്‍ജ് അന്ന് സമൂഹമാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു.






