
നായ്ക്കളെ പോലെ തന്നെ മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗങ്ങളാണ് പൂച്ചകള്‍. ചിലര്‍ക്ക് ഇവ സ്വന്ത ജീവനെക്കാളും വലുതാണ്. പലരും കുടുംബത്തിലെ ഒരംഗത്തെപോലെയാണ് ഇവയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അവയുടെ പെട്ടന്നുള്ള വിയോഗവും ആളുകളെ തളര്‍ത്താറുണ്ട്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ നിന്നും പുറത്തുവന്ന ഒരു വാര്‍ത്ത. തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ചത്തതിന്റെ വിഷമത്തില്‍ പൂജ എന്നുപേരുള്ള ഒരു യുവതി ജീവനൊടുക്കിയത്രേ.
പൂച്ചക്കുട്ടി ചത്ത് മൂന്ന് ദിവസം 32 കാരിയായ പൂജ അതിനേയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങി. വീണ്ടും ജീവന് കിട്ടുമെന്നായിരുന്നു അവളുടെ പ്രതീക്ഷ. എന്നാല്‍ മൂന്നാമത്തെ ദിവസവും തന്റെ പൂച്ചക്കുട്ടിക്ക് ജീവനില്ലെന്ന് കണ്ടതോടെയാണ് പൂജ ആത്മഹത്യ ചെയ്തത്.
എട്ട് വര്‍ഷം മുമ്പ് പൂജയുടെ വിവാഹം കഴിഞ്ഞെങ്കിലും അവള് വിവാഹ മോചിതയായിരുന്നു. രണ്ട് വര്‍ഷം മാത്രമാണ് അവള് ഭര്‍ത്താവിനൊപ്പം ഒന്നിച്ചു കഴിഞ്ഞത്. അന്നു മുതല്‍ അമ്മ ഗജ്ര ദേവിയോടൊപ്പം മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചത്. ഏകാന്തതയെ നേരിടാനാണ് പൂജ പൂച്ചയെ ദത്തെടുത്തത്. പൂച്ചയെ കുഴിച്ചിടാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും പൂജ വഴങ്ങിയില്ല. പൂച്ചയെ കെട്ടിപ്പിടിച്ചു കിടന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീടിന്റെ മൂന്നാം നിലയിലെത്തിയപ്പോള്‍ ബെഡ്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ പൂജയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് ചത്ത പൂച്ചയും കിടക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.






