
സഹനായക, നായക വേഷങ്ങളിൽ തുടങ്ങി പിന്നീട് വില്ലൻ വേഷങ്ങളിൽ വരെ കൈയടി നേടിയ താരമാണ് ജഗദീഷ്. നാല് പതി റ്റാണ്ടിലധികമായി സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം സീരിയസ് കഥാപാത്രങ്ങൾ ചെയ്തും അടുത്തിടെയായി കൈയടി നേടുന്നുണ്ട്.
തന്റെ നിലപാടുകൾ തുറന്നു പറയുന്നതിലും ജഗദീഷ് എന്നും മുന്നിലാണ്. കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ടായിരിക്കണമെന്നാണ് തന്റെ നിലപാടെന്ന് താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ 'പരിവാർ' എന്ന ചിത്രത്തില്‍ ജാതിയമായ പരാമർശങ്ങളോ നിറത്തിന്റെയോ രൂപത്തിന്റെയോ പേരിലുള്ള കളിയാക്കലുകളോ ഇല്ലെന്ന് പറയുകയാണ് ജഗദീഷ്. ചിത്രത്തില്‍ പൊളിറ്റിക്കലി കറക്ട് അല്ലാത്തതോ ചിരിപ്പിക്കുന്നതിന് വേണ്ടി ദ്വയാർത്ഥ പ്രയോഗങ്ങളോ നടത്തിയിട്ടില്ലെന്ന് പറയുകയാണ് താരം.
"പരിവാർ' എന്ന സിനിമയില്‍ ജാതിയമായ പരാമർശങ്ങളോ നിറത്തിന്റെയോ രൂപത്തിന്റെയോ പേരിലുള്ള കളിയാക്കലുകളോ ഇല്ല. സ്ക്രിപ്റ്റില്‍ തന്നെ അതുണ്ടായിരുന്നില്ല. പൊളിറ്റിക്കലി കറക്ടല്ലാത്ത ഒരു വിഷയങ്ങളും ഞങ്ങളെക്കൊണ്ട് ഈ സിനിമയില്‍ പറയിപ്പിച്ചിട്ടില്ല. അശ്ലീലമോ ദ്വയാർത്ഥമോ ഒന്നും ഈ സിനിമയുടെ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല.
കൃത്യമായും ഒരു ഫാമിലിക്ക് വേണ്ടി എന്ന തരത്തില്‍ അവർ എഴുതിയിരിക്കുന്ന കഥയാണ് പരിവാർ. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ഈ സിനിമയ്ക്ക്. ഒരു ഡയലോഗ് പോലും ഈ സിനിമയില്‍ മ്യൂട്ട് ചെയ്യേണ്ടി വന്നിട്ടില്ല. അങ്ങനെ വരുമ്പോൾ നമുക്ക് അഭിനയിക്കാൻ കുറച്ചു കൂടി സന്തോഷമായിരിക്കും... " ജഗദീഷ് പറയുന്നു.
ജഗദീഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിവാർ. ഒരു കുടുംബത്തില്‍ നടക്കുന്ന ട്രാജഡിയും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ശുദ്ധഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്.
ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെക്കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആല്വിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറില്‍ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമിക്കുന്ന ചിത്രം






