
ആലപ്പുഴ: ആലപ്പുഴയില്‍ നാല് വയസ്സുകാരിയെ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 62 കാരന് നൂറ്റിപ്പത്ത് വര്‍ഷം തടവ് ശിക്ഷ. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2019 ല്‍ കുട്ടിക്ക് നാല് വയസുള്ളപ്പോള്‍ മുതല്‍ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്. പീഡന വിവരം പുറത്ത് അറിയാതിരിക്കാന്‍ കുട്ടിയെ 62 കാരനായ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് സംശയം തോന്നിയ കുട്ടിയുടെ അമ്മൂമ്മ വിവരങ്ങള്‍ തേടുകയും തുടര്‍ന്ന് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവം മറച്ച് വെച്ച പ്രതിയുടെ ഭാര്യയ്ക്കെതിരായ കേസില്‍ വിചാരണ നടക്കുകയാണ്.






