
കൊച്ചി; പള്ളുരുത്തിയിലെ അഴകിയ കാവ് ഭഗവതി ക്ഷേതരത്തില്‍ കുളം നിര്‍മിക്കുന്നതിനായി എം പി ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ കെ വി തോമസിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഫണ്ട് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി ജൂണ്‍ 9ന് പരിഗണിക്കും.
പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി പ്രകാരമുള്ള ഫണ്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ബാബു സുരേഷ് എന്നയാള്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്. 2015ലാണ് എംപി ഫണ്ട് ഉപയോഗിച്ച് അഴകിയ കാവ് കുളം നിര്‍മിക്കുന്നതിനായി ഭരണാനുമതി ലഭിക്കുന്നതെന്ന് ഹര്ജിക്കാരന് പറയുന്നു. 30 ലക്ഷം രൂപ ചെലവില്‍ കുളം നിര്‍മിക്കാനുള്ള നിര്‍ദേശം കെ വി തോമസ് സമര്‍പ്പിച്ചതായി ഹര്‍ജിയിലുണ്ട്. തെറ്റായ സര്‍വേ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ്ഭരണാനുമതി നല്‍കിയത്. ക്ഷേത്രത്തിന്റെ നവീകരണം ഭക്തരില്‍ നിന്ന് ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് നടത്തിയതെന്നും എന്നാല്‍ എംപി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയതെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ശിലാഫലകം സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്.






