കാസര്‍കോട്: ചീമേനി ജയിലിലേക്ക് കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന കുള്ളന്‍ പശുവിന് ഗോപൂജ. ജയിലിലെ കൃഷിക്ക് ജൈവവളത്തിനായി കര്‍ണാടകയിലെ മഠം അധികൃതരാണ് പശുവിനെ ജയിലില്‍ എത്തിച്ചത്. സൗജന്യമായി നല്കിയ മഠം അധികൃതര്‍ തന്നെയാണ് പുതുവത്സരദിനത്തില്‍ പൂജയും മറ്റ് പ്രാര്‍ത്ഥനകളും നടത്തിയത്.
ജയിലില്‍ നിലവിലുള്ള പശു വളര്‍ത്തലില്‍ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് പശുക്കളെ വാങ്ങാന്‍ ജയില്‍ അധികൃതര്‍ തീരുമാനിക്കുന്നത്. ഇതേതുടര്‍ന്ന് കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല അധികൃതര്‍ 20 കുള്ളന്‍ പശുക്കളെ ജയിലിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.
രണ്ടുലക്ഷം രൂപ വില വരുന്ന 20 പശുക്കളെ കൈമാറുന്നതിനിടയില്‍ വിളക്ക് കത്തിച്ച് വെക്കുകയും ഗോമാതാ കീ ജയ് വിളികള്‍ കൂടെ ഉള്ളവര്‍ ഉയര്‍ത്തുകയും ചെയ്തെന്നാണ് ആരോപണം. എന്നാല്‍ ജയില്‍ അധികൃതര്‍ ഇതിന്റെ ഭാഗമായില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതെല്ലാം പശുവിനെ സംഭാവന ചെയ്യുന്നവരുടെ വ്യക്തിപരമായ കാര്യമാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
അത്യാധുനിക സൗകര്യങ്ങളോടെയാണ് പശുത്തൊഴുത്ത് ജയിലിനുള്ളില്‍ നിലനില്‍ക്കുന്നത്.സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക ഗ്രാമമായി മാറുകയാണ് ചീമേനി തുറന്ന ജയിലിന്റെ ലക്ഷ്യമെന്ന് ജയില്‍ അധികാരികള്‍ പറയുന്നു. മുഖമന്ത്രിയുടെ വകുപ്പിനുള്ളില്‍ തന്നെ ഗോപൂജ നടന്നതിനെ സംബ്ധിച്ച് വിവാദം പുകയുകയാണ്.






