
ഭോപ്പാല്‍: കാമുകിയെ കൊന്ന് മൃതദേഹം സിമെന്റ് കട്ടയാക്കിയ യുവാവ് മാതാപിതാക്കളെയും കൊന്നുവെന്ന് വെളിപ്പെടുത്തല്‍. ഭോപ്പാല്‍ സ്വദേശിയായ ഉദയന്‍ ദാസിന്റേതാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസമാണ് ഇയാള്‍ കാമുകിയെ കൊന്ന് വീട്ടിനുള്ളില്‍ മറവ് ചെയ്ത ശേഷം മൃതദേഹത്തിന് പുറത്ത് സിമെന്റിട്ട് വച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ മാതാപിതാക്കളെ കൊന്നുവെന്ന് കുറ്റസമ്മതം നടത്തിയത്.
2010ലാണ് മാതാപിതാക്കളെ കൊന്നത്. തുടര്‍ന്ന് റായ്പൂരിലെ ശാന്തിനഗറിലെ ഒരു വീട്ടില്‍ മൃതദേഹം മറവു ചെയ്തു. മാതാപിതാക്കള്‍ തന്റെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ താന്‍ അസ്വസ്ഥനായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. നാളെ ഈ മൃതദേഹങ്ങള്‍ കുഴിച്ച് പുറത്തെടുക്കുമെന്ന് റായ്പൂര്‍ ഐ.ജി പ്രദീപ് ഗുപ്ത പറഞ്ഞു. കാമുകിയായിരുന്ന ശ്വേത ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ചയാണ് ഉദയന്‍ അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശ്വേതയുമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഉദയന്‍.
തുടര്‍ന്ന് സാകേത് നഗറിലെ തന്റെ വീട്ടില്‍ മറവ് ചെയ്ത മൃതദേഹത്തിന് പുറത്ത് സിമെന്റ് ഒഴിച്ച് കട്ടിയാക്കുകയും അതിന് പുറത്ത് മാര്‍ബിള്‍ ഒട്ടിക്കുകയുമായിരുന്നു.







Comments