
കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തി ഉപേക്ഷിക്കപ്പെട്ട ആ ബംഗ്ലാവ്. സ്കോട്ലണ്ടിലെ സ്റ്റിറിലിംഗ്ഷെയര് എന്ന പ്രദേശത്താണ് ബുക്കാനന് കാസില്‍ എന്ന ആ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആശുപത്രിയായും ബുക്കാനന് കാസില്‍ പ്രവര്‍ത്തിച്ചിരുന്നു. ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന റുഡോള്‍ഫ് ഹെസിനെ ഇവിടെ ചികിത്സിച്ചിരുന്നു.

ബ്രിട്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് അന്ന് മിലിട്ടറി ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന ബുക്കാനന് ബംഗ്ലാവില്‍ ഹെസിനെ കൊണ്ടുവന്നത്. യാത്രയ്ക്കിടെ വിമാനത്തിന്റെ ഇന്ധനം തീര്‍ന്ന് നിലംപതിക്കുകയും തുടര്‍ന്ന് അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെടുകയുമായിരുന്നു.

1954ല്‍ പകുതി പൊളിച്ച കാസില്‍ ബംഗ്ലാവ് ഇപ്പോള്‍ പകല്‍ പോലും ആളുകള്‍ കടന്നു ചെല്ലാന്‍ മടിക്കുന്ന പ്രേതാലയമായി നിലനില്‍ക്കുകയാണ്. ബംഗ്ലാവിന്റെ മേല്ക്കൂരയെല്ലാം തകര്‍ന്നിരിക്കുകയാണ്. നിറയെ വള്ളിച്ചെടികളും കാട്ടുമരങ്ങളും ബംഗ്ലാവിനുള്ളിലേക്ക് തലനീട്ടി നില്ക്കുന്നു. പകല്‍ പോലും ഇവിടേയ്ക്ക് ആരും എത്തി നോക്കാറില്ല.

അടുത്തിടെ ഇവിടെ സന്ദര്‍ശിക്കാന്‍ ധൈര്യം കാട്ടിയ സ്കോട്ടിഷ് ഫോട്ടോഗ്രാഫറാണ് ബംഗ്ലാവിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ എടുത്തത്. നേരത്തെ പല തവണ ബംഗ്ലാവിന് മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് അവിടെ സന്ദര്‍ശിക്കുന്നതെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. അപകടം നിറഞ്ഞ ബംഗ്ലാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ദുഷ്കരമായ ജോലിയായിരുന്നെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു.






Comments