
തിരുവനന്തപുരം: ലോ അക്കാദമി സമരം അനന്തമായി നീളുന്നത് സി.പി.ഐയേയും കോണ്ഗ്രസിനെയും വെട്ടിലാക്കുന്നു. വിദ്യാര്ത്ഥിസമരം രാഷ്ട്രീയവല്ക്കരിച്ചുകൊണ്ട് രംഗത്ത് എത്തിയ ബി.ജെ.പിയെ ചെറുക്കാന് നടത്തിയ നീക്കമാണ് ഇപ്പോള് ഈ രണ്ടുപാര്ട്ടികള്ക്കും ബാദ്ധ്യതയായിമാറിയിരിക്കുന്നത്. ഇന്ന് ചേരുന്ന കേരള സര്വകലാശാല സിന്ഡിക്കേറ്റ് യോഗത്തില് ലക്ഷ്മിനായര്ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായില്ലെങ്കില് സമരത്തിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഈ രണ്ടുപാര്ട്ടികളിലും ശക്തമായിട്ടുണ്ട്.
ഇീ രണ്ടുപാര്ട്ടികളെയും അക്ഷരാര്ത്ഥത്തില് വെട്ടിലാക്കിയത് ബി.ജെ.പിയാണ്. ലോ അക്കാദമിയിലെ സമരം രാഷ്ട്രീയവല്ക്കരിച്ചുകൊണ്ട് അവര് രംഗത്ത് എത്തിയതോടെയാണ് അവിടുത്തെ പ്രക്ഷോഭത്തിന്റെ രീതിമാറിയത്. അതുവരെ വെറും വിദ്യാര്ത്ഥിസമരമായിരുന്ന അതില് പിന്നീട് രാഷ്ട്രീയനേതൃങ്ങള് കൂടുതല് താല്പര്യം കാട്ടുകയായിരുന്നു.
ഇതോടെ സമരരംഗത്ത് വരാന് കോണ്ഗ്രസും നിര്ബന്ധിതരായി. എന്നാല് വെട്ടില് വീണത് സി.പി.ഐയാണ്. പ്രതിപക്ഷപാര്ട്ടികളെക്കാളും ആവേശത്തോടെ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സമരരംഗത്ത് സജീവമായ സി.പി.ഐക്ക് ഇനി എങ്ങനെ ഇതില് നിന്നും തലയൂരണമെന്നതാണ് പ്രധാന പ്രശ്നമായിരിക്കുന്നത്. ഇപ്പോള് തന്നെ കോണ്ഗ്രസിനോടൊപ്പം സി.പി.ഐയേയും ബി.ജെ.പിയുമായി ബന്ധപ്പെടുത്തി ആരോപണങ്ങള് ശക്തമായിട്ടുണ്ട്. ഇത് കോണ്ഗ്രസിനും സി.പി.ഐക്കും അത്ര ഗുണകരമല്ല. ഈ സമരത്തില് നിന്നും ബി.ജെ.പി നേട്ടം കൊയ്യുന്നുവെന്ന് മനസിലായതോടെയാണ് തങ്ങളുടെ വിദ്യാര്ത്ഥിപ്രസ്ഥാനമായ എം.എസ്.എഫ് രംഗത്തുണ്ടെങ്കിലും മുസ്ലീംലീഗ് ശക്തമായി ഇതില് ഇടപെടാതെ പിന്നോക്കം വലിഞ്ഞതും.

എന്നാല് കൂടുതല് ശക്തിയോടെ രംഗത്തുവന്ന സി.പി.ഐയും കോണ്ഗ്രസും എന്തുചെയ്യുമെന്ന ആശങ്കയിലുമാണ്. ഈ രണ്ടുപാര്ട്ടികള്ക്കുള്ളിലും നിലനില്ക്കുന്ന ഗ്രൂപ്പിസമാണ് പ്രശ്നങ്ങള്ക്ക് കാരണമെന്ന ആരോപണവും ശക്തമാണ്. നിലവില് എസ്.എഫ്.ഐയുമായി ലോ അക്കാദമി മാനേജ്മെന്റ് ഒത്തുതീര്പ്പുണ്ടാക്കിയ സാഹചര്യത്തില് അതില് നിന്നും വ്യതിചലിച്ചുകൊണ്ടൊരു തീരുമാനം ഇനിയുണ്ടാകുമെന്ന ആര്ക്കും പ്രതീക്ഷയില്ല. മാത്രമല്ല, ഒരു പ്രിന്സിപ്പല് രാജിവച്ചശേഷമേ തങ്ങള് കോളജില് കയറുകയുള്ളുവെന്ന വാശിയോടെ ഒരു സമരവും ഇതുവരെ നടന്നിട്ടുമില്ല, അവ വിജയിച്ചിട്ടുമില്ല. ലോ അക്കാദമി അനിശ്ചിതമായി അടച്ചിടുകകൂടി ചെയ്തതോടെ എല്ലാ സാദ്ധ്യതകളും അടഞ്ഞിരിക്കുകയുമാണ്. ഈ സാഹചര്യത്തില് സമരം പിന്വലിക്കാനുള്ള ആലോചനകളാണ് ഇപ്പോള് ഈ പാര്ട്ടികള്ക്കുള്ളില് നടക്കുന്നത്.
ആ സാഹചര്യത്തില് ഇന്ന് നടക്കുന്ന സിന്ഡിക്കേറ്റ്യോഗം നിര്ണ്ണായകമാണ്. ആ യോഗത്തിനും പ്രിന്സിപ്പലിനോട് രാജി ആവശ്യപ്പെടാനോ, പുറത്താക്കാനോ കഴിയില്ല. രാജിക്ക് വേണ്ടി അവരെ പ്രേരിപ്പിക്കാന് അക്കാദമി ഡയറക്ടേറ്റിനോട് ആവശ്യപ്പെടാമെന്ന് മാത്രം. പ്രിന്സിപ്പലിന്റെ രാജി അവര് സ്വയം തീരുമാനിച്ച് നടപ്പാക്കിയാല് മാത്രമേ സാധിക്കുകയുള്ളു. സിന്ഡിക്കേറ്റിന് വേണമെങ്കില് കോളജിന്റെ അഫിലിയേഷന് റദ്ദാക്കാം. അങ്ങനെവരുമ്പോള് ഇപ്പോള് അവിടെ പഠിക്കുന്നതുള്പ്പെടെയുള്ള വിദ്യാര്ത്ഥികളുടെ ഭാവിയെക്കുറിച്ചുകൂടി ആലോചിക്കേണ്ടിവരും. ഓരോ ദിവസം കഴിയുന്തോറും ഈ പ്രശ്നം സങ്കീര്ണ്ണമായി പോകുകയാണ്. എവിടെ അവസാനിപ്പിക്കണമെന്ന് സമരത്തിനിറങ്ങിപ്പുറപ്പെട്ടവര്്കകും ഇപ്പോള് നിശ്ചയമില്ലാത്ത സ്ഥിതിയാണ്.


.jpg&w=256&q=75)




Comments