വാരണാസി: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രധാനാധ്യാപിക നഗ്നരായി ഓടിച്ചുവെന്ന് ആരോപണം. സംസ്കൃത പാഠങ്ങള്‍ ഓര്ക്കാതിരുന്നിന്റെ ശിക്ഷയായാണ് പെണ്‍കുട്ടികളെ പാവാടയില്ലാതെ ഓടിച്ചത്. മീന സിംഗ് എന്ന പ്രിന്‍സിപ്പാളാണ് കുട്ടികളെ നഗ്നരായി ഓടിച്ചത്. എട്ടാം €ാസില് പഠിക്കുന്ന 15 വിദ്യാര്‍ത്ഥിനികളെയാണ് മീന സിംഗ് ശിക്ഷിച്ചത്.
സോന്ബാന്ദ്ര ജില്ലയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ജൂണിയര്‍ ഹൈസ്കൂളിലാണ് സംഭവം. സംഭവം വിവാദമായതോടൈ പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്തു. ആരോപണം അന്വേഷിക്കാന്‍ ഒരു സമിതിയെയും സ്കൂള്‍ മാനേജ്മെന്റ നിയമിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്കൃത ശ്ലോകങ്ങള്‍ കാണാതെ പറയാതിരുന്നതിന് സ്കൂള്‍ ഗ്രൗണ്ടില്‍ നഗ്നരായി ഓടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം.
അതേസമയം വിദ്യാര്‍ത്ഥികളെ നഗ്നരായി ഓടിച്ചുവെന്ന ആരോപണം മീന സിംഗ് നിഷേധിച്ചു. താന്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ശ്ലോകം ചൊല്ലിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.






