കാറ്റിന്റെ താളത്തില്‍ കടലില്‍ കളിച്ച് ഒബാമയും ബ്രാന്‍സണും
കാറ്റിന്റെ താളത്തില്‍ കടലില്‍ കളിച്ച് ഒബാമയും ബ്രാന്‍സണും
Authored by Web Desk | Last updated: 08 Feb 2017, 11:24 AM | 1 min read
വാഷിങ്ങ്ടണ്‍: വാക്ക് പാലിച്ച ട്രംപ് വെറുപ്പിക്കല്‍ തുടരുമ്പോള്‍ എല്ലാവരുടേയും ചോദ്യം ഒബാമയെക്കുറിച്ചാണ്. എവിടെയാണ് ഒബാമ എന്ന ചോദ്യമാണ് രണ്ടുദിവസങ്ങളിലായി നവമാധ്യമങ്ങളില്‍ ഉന്നയിക്കുന്നത്. എന്നാല്‍ എല്ലാ സസ്പെന്‍സുകള്‍ക്കും അവസാനം കുറിച്ചുകൊണ്ട് ഒബാമയുടെ ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എട്ട് വര്‍ഷത്തെ വൈറ്റ് ഹൗസ് ആര്ഭാഡജീവിതത്തിന് ശേഷം മുന്‍പ്രസിഡന്റ് ഇപ്പോള്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
എന്നാല്‍ ചെയ്യുന്ന വിനോങ്ങളിലല്ല ഇദ്ദേഹം പ്രിയം കണ്ടെത്തിയിരിക്കുന്നത്. കരീബിയന്‍ കടലുകളിലെ സാഹസീക കൃത്യങ്ങള്ക്കായാണ് അവധി ചെലവഴിക്കുന്നത്. ഒപ്പം സുഹൃത്തും വന്‍ ബിസിനസ് സ്രാവുമായ റിച്ചാര്‍ഡ് ബ്രാന്സണുമൊപ്പമാണ് അദ്ദേഹം അവധി ചെലവഴിക്കുന്നത്.
കൈറ്റ് സര്‍ഫിങ്ങ് അടക്കമുള്ള സാഹസീക കളികളിലാണ് അദ്ദേഹം ഇടപെട്ടത്. ഇതില്‍ അഗ്രഗണ്യനായ ബ്രാനസണ്ണിനോട് പന്തയം വച്ചാണ് ജനപ്രിയ ഭരണാധികാരി കടലിലേക്ക് ഇറങ്ങിയത്.
സ്വിമ്മിങ്ങ് സ്യൂട്ടുമണിഞ്ഞ് ബോട്ടില്‍ നില്ക്കുന്ന ചിത്രങ്ങളും സര്‍ഫിങ്ങ് നടത്തുന്ന ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിര്‍ജിന്‍ കമ്പനിയുടെ ഉടമയാണ് ഒബാമയ്ക്ക് ഒപ്പം അവധി ആഘോഷിക്കുന്നതിന് ഒപ്പമുള്ളത് ഇവരുടെ സൗഹൃദം വിളിച്ചോതുന്ന ചില ചിത്രങ്ങളും പുറത്തുവച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ദ്വീപുകളിലാണ് അദ്ദേഹമുള്ളത്.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം കാലീഫോര്ണിയയിലേക്കാണ് ഒബാമ യാത്രയായത്. ഗോള്‍ഫ് കളിക്കുന്നതിലും സമയം കണ്ടെത്തിയ അദ്ദേഹം പിന്നീടാണ് വിര്‍ജിന്‍ ദ്വീപുകളിലേക്ക് യാത്രയായത്. ഏതാണ്ട് ഒരാഴ്ച്ചയോളമാണ് അദ്ദേഹം അവിടെ ചെലവഴിച്ചത്. ബ്രാന്സണ് തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ബ്ലോഗ് മുഖാന്തരം പങ്കുവച്ചത്.
എല്ലാ വര്‍ഷവും അവധിക്കാല ആഘോഷങ്ങള്‍ക്ക് പ്രത്യേക സമയം കണ്ടെത്താറുള്ള ഒബാമ കുടുംബത്തേയും ഒപ്പം കൂട്ടാറുണ്ട്. എന്നാല്‍ അവരെ ഇത്തവണ കൂട്ടിയില്ലെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. അവധി അവസാനിച്ച ഉടന്‍തന്നെ വാഷിങ്ടണ്ണിലേക്ക് എത്തി. മകള്‍ സാഷയുടെ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനാണ് വാഷിങ്ടണ്ണിലേക്ക് എത്തുന്നത്.