ജേഴ്സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. ജേഴ്സിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമൊത്താണ് ഗൗതം അടുത്ത സിനിമ ചെയ്യുന്നത്. കിങ്ഡം എന്ന് പേരിട്ടിരിക്കുന്ന സിനിമ ജൂലൈ 31 ന് പുറത്തിറങ്ങും. ചിത്രത്തെക്കുറിച്ച് സംഗീത സംവിധായകന് അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഗംഭീര സിനിമയാണ് കിങ്ഡമെന്നും ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നുമാണ് സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ അനിരുദ്ധ് പറഞ്ഞത്. ‘എന്റെ സ്റ്റുഡിയോയില്‍ ഒരുപാട് സിനിമകളുടെ വര്‍ക്കുകള്‍ തുടര്‍ച്ചയായി ഇങ്ങനെ നടക്കുകയാണ്. സാധാരണയായി ഒരു സിനിമയുടെ റിലീസ് അഞ്ച് ദിവസം മുന്‍പ് ഒരു സിനിമയുടെ ഹീറോ നമ്മളെ വിളിച്ച് അത് റെഡി ആയോ ഇത് റെഡി ആയോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്നാൽ വിജയ് എനിക്ക് മെസ്സേജ് അയച്ചത് നിങ്ങൾ നന്നായി ഉറങ്ങണം റസ്റ്റ് എടുക്കണം കാരണം അതാണ് പ്രധാനം എന്നാണ്. വിജയ് ദേവരകൊണ്ടയുടെ നല്ല മനസിനെയാണ് അത് സൂചിപ്പിക്കുന്നത്. കിങ്ഡം ഞാൻ കണ്ടു. ഉറപ്പായും ഈ സിനിമ വിജയ്യുടെയും എന്റെയും ഗൗതമിന്റെയും കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് എനിക്ക് ഉറപ്പാണ്’, അനിരുദ്ധിന്റെ വാക്കുകൾ.
സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്ലറിലെ ഹൈലൈറ്റ്. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

Comments