
ചെന്നൈ : എം.എല്‍.എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കാഞ്ചീപുരം കൂവത്തൂരിലെ റിസോര്‍ട്ടുകളില്‍ റവന്യൂ വകുപ്പ് റെയ്ഡ് നടത്തുന്നു. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
രാവിലെ ആറു മണിക്ക് തന്നെ റവന്യൂ വകുപ്പ് സംഘം റിസോര്‍ട്ടുകളില്‍ എത്തി. കാഞ്ചീപുരം കളക്ടര്‍ തഹസില്‍ദാറും എസ്.പിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ഇവിടെയുള്ള 120 ഓളം എം.എല്‍.എമാരില്‍ ഓരോരുത്തരെയും നേരില്‍ കണ്ട് സംസാരിക്കുകയാണ് ഇവര്‍. അതേസമയം, ഇവരില്‍ ആരും ഇതുവരെ ഇതേവരെ ശശികലയ്ക്കെതിരെ മൊഴി നല്‍കിയതായി വിവരമില്ല.
എംഎല്‍എമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീര്‍ശെല്‍വം വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. എംഎല്‍എമാര്‍ എവിടെയെന്ന് കണ്ടെത്തണമെന്ന് മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.






