
കാസര്‍ഗോഡ്: ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് 'വിഭജന ഭീതിദിനം' ആചരിക്കരുതെന്ന് സര്‍ക്കാര്‍ കോളേജുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയി രിക്കെ കാസര്‍ഗോഡ് മൂന്നിടങ്ങളില്‍ പരിപാടി നടത്തി എബിവിപി. കാസര്‍ഗോട്ടെ കേന്ദ്രീയ സര്‍വകലാശാലയിലും ഗവണ്മെന്റ് കോളേജിലും മഞ്ചേ ശ്വരം ഗോവിന്ദപൈ കോളേജിലും എബിവിപി ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പരിപാടി നടത്തി. എബിവിപിയ്ക്ക് ശക്തമായ സ്വാധീനമുള്ള കാസര്‍ഗോട്ടെ കോളേജുകളിലായിരുന്നു പരിപാടി നടത്തിയത്.
അതേസമയം കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജില്‍ പിന്നാലെ എസ്എഫ്ഐ പ്രതിഷേധവുമായി എത്തുകയും എബിവിപി പ്രവര്‍ത്തകരുമായി ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു. രാവിലെ എബിവിപിയുടെ പരിപാടി നടന്നതിന് തൊട്ടുപിന്നാലെ ഭരണഘടനയുടെ ആമുഖം ഉയര്‍ത്തിപ്പിടിച്ചും മുദ്രാ വാക്യം വിളിച്ചും എസ്എഫ്ഐക്കാര്‍ രംഗത്ത് വന്നത്. തുടര്‍ന്ന് ക്യാംപസില്‍ ഉടനീളം മുദ്രാവാക്യം വിളികളുമായി പ്രകടനം നടത്തിയ എസ്എഫ് ഐക്കാര്‍ ഗവര്‍ണറുടെ കോലം കത്തിക്കുകയും ചെയ്തു.
പരിപാടികള്‍ നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയാണ് പരിപാടി എബിവിപി നടത്തിയത്. ഇന്നലെ തന്നെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കോളേജ് അധികൃതര്‍ക്ക് പരിപാടി നടത്തരുതെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് രാവിലെ പരിപാടി നടന്ന സാഹചര്യത്തില്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതര്‍ക്കെതിരേ നടപടിയെടുക്കുമോ എന്ന് അറിയേണ്ടതുണ്ട്. നേരത്തേ ഇത്തരം പരിപാടി നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആര് ബിന്ദു ഡീനുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം പരിപാടികള്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള ആര്‍എസ്എസ് അജണ്ഡയുടെ ഭാഗമായിട്ടാണ് പരിപാടിയെന്ന് നേരത്തേ സിപിഐഎം സംസ്ഥാ ന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. കോളേജുകളില്‍ പരിപാടി നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പരിപാടി ഉണ്ടായാല്‍ ചെറുക്കണമെന്നും എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം എബിവിപിയ്ക്ക് ബഹുഭൂരിപക്ഷമുള്ള സ്ഥലത്താണ് പരിപാടി നടക്കുന്നത്. തിരുവനന്തപുരത്തും നിര്‍ണ്ണായ സ്വാധീനമുള്ള കോളേജുകളുണ്ടെങ്കിലൂം ഇതുവരെ പരിപാടികളൊന്നും നടന്നതാ യി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.






