പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം അനുവദിക്കില്ലെന്ന് മാര്‍ത്താമാ സഭ. വിശ്വാസികള്‍ ഇത്തരം പ്രവണതകള്‍ അംഗീകിക്കില്ലെന്ന് ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. ചരിത്രം മാറ്റി എഴുതാന്‍ ശ്രമിക്കരുത്. പകല്‍ നാല് സുവിശേഷ യോഗത്തില്‍ സ്ത്രീകള്‍ക്ക് കയറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷനില്‍ തുടക്കം മുതലേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല.
ആദ്യകാലത്ത് വാഹനസൗകര്യം കുറവായിരുന്നതും വൈദ്യുതി കുറവായിരുന്നതുമായിരുന്നു അതിന്റെ കാരണം. മാര്‍ത്തോമാ സഭയുടെ റാന്നി, ആറാട്ടുപുഴ, അടൂര്‍ കൊട്ടാരക്കരം കോട്ടയം, ചുങ്കത്തറ കണ്വന്ഷനുകളിലെ രാത്രി യോഗത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സര ആരാധനയിലും ഈസ്റ്റര്‍ ആരാധനയിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്് സ്ത്രീകള്‍ക്ക് എന്നും അംഗീകാരം നല്കിയ സഭയാണ് മാര്‍ത്തോമ സഭയെന്നും അദ്ദേഹം പറഞ്ഞു.
സഭകളില്‍ വനിതകള്‍ക്ക് ആദ്യമായി വോട്ടവകാശം ഏര്‍പ്പെടുത്തിയത് മാര്‍ത്തോമാ സഭയാണ്. സഭാ കൗണ്‍സിലില്‍ അംഗങ്ങളില്‍ മൂന്നിലൊന്ന് പേര് സ്ത്രീകളാണ്. ഇടവകകളില്‍ നിന്ന് സഭാ മണ്ഡലം പ്രതിനിധികളായും സ്ത്രീകളെ തെരഞ്ഞെടുക്കുന്നുണ്ട്. ആനാവശ്യ വിവാദത്തിലേക്ക് സഭയെ വലിച്ചിഴയ്ക്കുകയാണെന്നും മെത്രാപ്പോലീത്ത ആരോപിച്ചു.






