
പ്രിയപ്പെട്ട സുഹൃത്ത് മലൈക അറോറയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി കരീന കപൂര്‍. ഗോള്‍ഡന്‍ ഗേള്‍ എന്നാണ് കരീന മലൈകയെ വിശേഷിപ്പിച്ചത്. കൂടാതെ മലൈകയ്ക്കൊപ്പമുളള ഒരു സ്റ്റൈലിഷ് ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
‘ഹാപ്പി ബെര്‍ത്ത്ഡേ ഡാര്‍ലിംഗ് മല്ല. ഗോള്‍ഡന്‍ ഗേള്‍ ഗോള്‍ഡന്‍ ബെര്‍ത്ത്ഡേ. എക്കാലത്തെയും മികച്ചത്.. ലവ് യു’ എന്നായിരുന്നു മലൈകയ്ക്കൊപ്പമുളള ഒരു ത്രോബാക്ക് ചിത്രം പങ്കിട്ടുകൊണ്ട് കരീന സ്റ്റോറിയില്‍ കുറിച്ചത്. ചിത്രത്തില്‍ കരീനയും മലൈകയും വെളുത്ത നിറത്തിലെ ഒരു കോ-ഓര്‍ഡ് സെറ്റായിരുന്നു ധരിച്ചിരുന്നത്.






