തന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി നടന് ശിവകാര്ത്തികേയന്. ആര്തിക്കൊപ്പമുളള ഒരു മനോഹര ചിത്രം ഇന്സറ്റഗ്രാമില് പങ്കിട്ടുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
‘Happy Birthday to my everything ’എന്നാണ് ചിത്രത്തിന് ശിവകാര്ത്തികേയന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ലവ് ഇമോജികളും താരം ചേര്‍ത്തിട്ടുണ്ട്. ഇവരോടുളള സ്നേഹവും ആരാധനയും പങ്കുവെച്ചുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായെത്തുന്നത്.
തന്റെ എല്ലാ വളര്‍ച്ചയ്ക്കും പൂര്‍ണ പിന്തുണ നല്കി കൂടെ നില്ക്കുന്ന ആളാണ് ഭാര്യ എന്ന് പല സ്റ്റേജുകളിലും ശിവകാര്ത്തികേയന് പറഞ്ഞിട്ടുണ്ട്. ആരാധന, ഗുഗന്‍, പവന് എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.
മിനിസ്ക്രീന്‍ അവതാരകനായിട്ടായിരുന്നു ശിവകാര്‍ത്തികേയന്റെ തുടക്കം. പിന്നീട് സഹതാര വേഷങ്ങളിലൂടെ സിനിമയിലേക്ക് കടന്നു. ചെറിയ ചിത്രങ്ങളിലൂടെ നായക വേഷത്തിലേക്കും. ഇന്ന് തമിഴ് സിനിമാ ലോകത്ത് ഏറ്റവുമധികം താരമൂല്യമുള്ള യുവ സൂപ്പര്സാറ്റാറാണ് എസ്കെ എന്ന് വിളിക്കപ്പെടുന്ന ശിവകാര്ത്തികേയന്.
അതേസമയം എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘മദ്രാസി’യായിരുന്നു ശിവകാര്ത്തികേയന്റെതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Comments