ആരാധകര്‍ക്ക് ഏറെ എ്രിയങ്കരനാണ് സംഗീത സംവിധായകന് അനിരുദ്ധ് രവി ചന്ദര്‍. അനിരുദ്ധിന്റേതായി പുറത്തിറങ്ങുന്ന പാട്ടുകള്‍ എല്ലാം നിമിഷനേരങ്ങള്‍ കൊണ്ടാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്നത്. ഗാനങ്ങള്‍ക്കൊപ്പം അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനും ആരാധകര്‍ ഏറെയാണ്. അനിരുദ്ധ് സംഗീതം നല്കി ഇനി പുറത്തിറങ്ങാനുളള ചിത്രം ജനനായകനാണ്. വിജയ് യുടെ അവസാന ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ ഗാനം ഒരുക്കിയതിനെക്കുറിച്ച് അനിരുദ്ധ് പറയുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘ജനനായകനിലെ ഒരു പാട്ട് റിലീസായി. വേറെ ഒരെണ്ണം അധികം വൈകാതെ പുറത്തിറങ്ങും. 27 ന് ഓഡിയോ ലോഞ്ച് നടക്കാനിരിക്കുകയാണ്. വിജയ് സാറിന് വേണ്ടി സംഗീതമൊരുക്കുമമ്പാഴെല്ലാം ഞാന്‍ സന്തോഷിക്കാറുണ്ട്. ആ ഒരു എക്സൈറ്റ്മെന്റിലാണ് ഞാന്‍ സ്കോറുകള്‍ തയാറാക്കിയിട്ടുളളത്. എന്നാല്‍ ഇത്തവണ ചെയ്തുതുടങ്ങിയപ്പോള്‍ ഹാപ്പിയായെങ്കിലും അവസാനമായപ്പോഴേക്ക് ഞാന്‍ വല്ലാതെ ഇമോഷണലായി. പാട്ട് ചെയ്ത് കഴിഞ്ഞ് സാറിനെ വിളിച്ചപ്പോഴും എന്താണെന്നറിയില്ല, കുറച്ച് ഇമോഷണലായി. ഇതുവരരെ വിജയ്സാറിന് വേണ്ടി നാല് പടങ്ങള്‍ ചെയ്തിട്ടുണ്ട്.

കത്തി, മാസ്റ്റര്‍, ബീസ്റ്റ്, ലിയോ ഒക്കെ ചെയ്തപ്പോള്‍ സന്തോഷമായിരുന്നു. ഇനി അദ്ദേഹം അഭിനയിക്കുന്നില്ല എന്ന് അറിയുമ്പോള്‍ ചെറിയൊരു വിഷമമുണ്ട്. ഇത് ഫോണ്‍ വിളിച്ചപ്പോള്‍ ഞാന്‍ സാറിനോട് പറയുകയും ചെയ്തു. പക്ഷേ, പടത്തിലെ 'വണ്‍ ലാസ്റ്റ് ഡാന്‍സ്' ബ്ലാസ്റ്റ് ബ്ലാസ്റ്റായി ആരാധകരിലേക്കെത്തിക്കാനാണ് ആഗ്രഹിക്കുന്നത്,’ അനിരുദ്ധ് പറഞ്ഞു.
ദളപതി വിജയ് യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്. ഒരു പൊളിറ്റിക്കല്‍ കമേഷ്യല്‍ എന്റര്ടെയ്നര് ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.
2026 ജനുവരി 9 ആണ് 'ജനനായകന്' തിയേറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.

Comments