
അഭിമുഖത്തിനിടെ തമാശയായി പറഞ്ഞ വാക്കുള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് നടി അനശ്വര രാജന്. വിത്ത് ലവ് എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നല്കിയ തമിഴ് അഭിമുഖത്തിലെ അനശ്വരയുടെ വാക്കുകളാണ് ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതെന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനശ്വരയുടെ പ്രതികരണം.
സാധാരണയായി ഇത്തരം വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കാറുളളത്. എന്നാല്‍ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ കളിയില്ലെന്നും അനശ്വര വ്യക്തമാക്കി. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖം മുഴുവന്‍ കേട്ട് അതില്‍ വളരെ തമാശയായി പറഞ്ഞ എന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളരെ ഗുരുതരസ്വഭാവമുളളതാണെന്ന് കണക്കാക്കി നല്കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്.






