ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാര്‍ വീണ്ടും റിമാൻഡില്‍ . കൊല്ലം വിജിലൻസ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് നീട്ടിയത്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു വിജയകുമാർ. ബോർഡിലെ എല്ലാ അംഗങ്ങൾക്കും നടപടികളിൽ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി.
അതിനിടെ എസ്ഐടി തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെ എന്നാണ് റിപ്പോർട്ട്. നിലവിൽ തന്ത്രിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് തന്ത്രിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.
അതേ സമയം സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്.

Comments