
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിന്റെ താരറാണിയായി മാറിയ താരമാണ് ആലിയ ഭട്ട്. ചെറുപ്പം മുതല്‍ സിനിമയെ സ്വപ്നം കണ്ടിരുന്ന ആലിയയ്ക്ക് എന്നുമിഷ്ടം അഭിനേത്രിയാകാനായിരുന്നു. കരിയറില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ് ആലിയ രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് കപൂര്‍ കുടുംബത്തിന്റെ മരുമകളായത്. റാഹ എന്ന മകള്‍ കൂടി ജനിച്ചതോടെ വ്യക്തി ജീവിതത്തിലും പൂര്‍ണ്ണ സന്തോഷവതിയായി.
ഇപ്പോഴിതാ സില്‍വര്‍ ഗൗണില്‍ കൂടുതല്‍ തിളക്കത്തോടെ ആരാധകരുടെ മനം കവരുകയാണ് ആലിയ ഭട്ട്. ഹൈ നെക്ക്ലൈനുള്ള ഗുച്ചിയുടെ കസ്റ്റം സില്‍വര്‍ സീക്വന്‍ഡ് ഗൗണിലാണ് ആലിയ തിളങ്ങുന്നത്. ‘‘സിനിമയുടെ ഭാഷയെ ആഘോഷിക്കുന്ന ബാഫ്റ്റയിൽ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആലിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. സ്കള്‍പ്പ്റ്റഡ് ഫിറ്റഡ് സിലൗറ്റില് ഡിസൈന്‍ ചെയ്ത ഗൗണില്‍ ആലിയ ബ്രിട്ടീഷ് അക്കാഡമി അവാര്‍ഡ് നിശയില്‍ ആദ്യമായി എത്തിയത് ഹോളിവുഡ് ഐക്കൺ മെർലിൻ മൺറോയെ റെഡ് കാർപെറ്റിൽ ചാനൽ ചെയ്താണ്. സ്ലീക്ക് ഹെയര്‍സ്റ്റൈലായിരുന്നു ആലിയയുടെ പ്രധാന ആകര്‍ഷണമായി മാറിയത്. ഇതിനൊപ്പം താരം ധരിച്ച വെള്ള ഫര് സ്റ്റോളും സ്ലീക്ക് ഹെയർസ്റ്റൈലും നഗ്നമായ ടോണുള്ള മേക്കപ്പും ഗൗണിന്റെ ശ്രദ്ധ ആകർഷിക്കാൻ സഹായിച്ചു.
ആലിയയുടെ ചിത്രങ്ങള്‍ സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് കമന്റുകളിലൂടെ സ്നേഹം കുറിക്കുന്നത്. കരീന കപൂര്‍ ഖാന് തന്റെ നാത്തൂന് കൂടിയായ ആലിയയ്ക്ക് ക്യൂട്ടായ കമന്റാണ് നല്‍കിയിരിക്കുന്നത്. ‘മീന്‍ കറിയും ...ഗ്രീന്‍ ഗാര്‍ലിക്കും...വളരെ നന്നായി ഗേള്‍....’’ എന്നാണ് കുറിച്ചത്. ആലിയ അതിനു മറുപടിയായി കുറിച്ചത്,‘ഖിചടിയും....’ എന്നാണ്. ജാക്വിലിന്, മൗനി റോയ് എന്നിവരടങ്ങുന്ന താരങ്ങളും ആലിയയുടെ ലുക്കിന് പ്രശംസകള്‍ നല്‍കുന്നുണ്ട്.






