ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നല്‍കിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു ലൈംഗികതിക്രമിക്കൊപ്പം നില്‍ക്കുകയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിന്മയി എക്സില്‍ കുറിച്ചു. വൈരമുത്തുവിന്റെ പേരെടുത്തു പറയാതെയാണ് ചിന്മയിയുടെ പ്രതികരണം.
കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു നിരന്തര ലൈംഗികാതിക്രമിയുടെ കൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു എന്നതൊഴിച്ച് എനിക്ക് മറ്റൊന്നും പറയാനില്ല. നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങള്‍, കരിയര്‍, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ പതിക്കട്ടെ എന്നാണ് ചിന്മയി കുറിച്ചത്.

തമിഴ് സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. പുരസ്കാരത്തിന് അര്‍ഹനാകുന്ന തമിഴ്നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് വൈരമുത്തു. മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ഏഴ് പ്രാവശ്യവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വൈരമുത്തുവിനെതിരെ 2018ല്‍ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളായിരുന്നു ചിന്മയി.

Comments