
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി സീമ ജി നായര്‍. അദ്ദേഹവുമായി ഒരുപാട് വര്‍ഷത്തെ പരിചയമുണ്ടെന്നും കുടുംബാംഗങ്ങള്‍ക്ക് ഈ വടിവാങ്ങല് സഹിക്കാനുളള കുരുത്തുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘പ്രണാമം ..കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമരക്കാരന് രാജേന്ദ്രന് ചേട്ടന് അന്തരിച്ചു ,കാളിദാസയുടെ നാടകത്തില്‍ അഭിനയിച്ചില്ലെങ്കിലും ,അവരുടെ സീരിയല്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി ,എത്രയോ വര്‍ഷത്തെ പരിചയം ..സന്ധ്യ ചേച്ചിക്കും ,ദിവ്യ ദര്‍ശനും ഈ വിടവാങ്ങല്‍ സഹിക്കാന്‍ ഉള്ള കരുത്തുണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു ’സീമ ജി നായരുടെ വാക്കുകള്‍.
അതേസമയം ഇന്ന് രാവിലെ കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ചായിരുന്നു ഇ എ രാജേന്ദ്രന്റെ അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായരുന്നു . തൃശൂര്‍ സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ തുത്തല്ലൂരില് നടക്കും. നടനും എംഎല്‍യുമായ മുകേഷിന്റെ സഹോദരീഭര്‍ത്താവാണ്.






