
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഫൈന്‍ഡ് എക്സ്9 അള്‍ട്ര അടുത്ത മാസം പുറത്തിറങ്ങുമെന്ന് ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്യാമറ കേന്ദ്രീകരിച്ചുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണ് ഫൈന്‍ഡ് എക്സ്9 അള്‍ട്ര. കൃത്യമായ ലോഞ്ചിംഗ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോണിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ഫൈന്‍ഡ് സീരീസിലെ ഫൈന്‍ഡ് എക്സ്9 അള്‍ട്രയും ഫൈന്‍ഡ് എക്സ്9എസ് പ്രോയും ഏപ്രിലില്‍ ചൈനയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ആഗോള വിപണികളില്‍ ഒരേ സമയം ഫോണ്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. ഫൈന്‍ഡ് എക്സ്9 അള്‍ട്രയുടെ വലതുവശത്ത് ഓറഞ്ച് നിറത്തിലുള്ള ഒരു ക്യാമറ ബട്ടണ്‍ ടീസര്‍ വെളിപ്പെടുത്തുന്നു. ഫൈന്‍ഡ് എക്സ്9 അള്‍ട്രയുടെയും ഫൈന്‍ഡ് എക്സ്9എസ് പ്രോയുടെയും പിന് ക്യാമറ മൊഡ്യൂള്‍ ഡിസൈനിന്റെ ചിത്രവും ടീസര്‍ വ്യക്തമാക്കുന്നു. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് അള്‍ട്രയില്‍ ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം എക്സ്9എസ് പ്രോയില്‍ ഫൈന്‍ഡ് എക്്സ്9 പ്രോയ്ക്ക് സമാനമായ ചതുരാകൃതിയിലുള്ള മൊഡ്യൂള്‍ ഉള്ളതായി കാണാം. ഈ വേരിയന്റിനെക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കിയിട്ടില്ല. 80W വയര്‍ഡ് ചാര്‍ജിംഗിനെ ഇത് പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫൈന്‍ഡ് എക്സ്9 അള്‍ട്രയില്‍ 200MP പ്രൈമറി സെന്‍സര്‍, 200MP പെരിസ്കോപ്പ് ടെലിഫോട്ടോ, 10x ഒപ്റ്റിക്കല്‍ സൂമുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ, 50MP അള്‍ട്രാവൈഡ് യൂണിറ്റ് എന്നിവയുള്ള ക്വാഡ്-റിയര്‍ കാമറ സജ്ജീകരണം ഉണ്ടായിരിക്കും. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoC, 100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,050mAh ബാറ്ററി എന്നിവ ഇതിനോടൊപ്പം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.






