
മാര്‍ച്ച് മാസത്തിലെ തന്റെ മനോഹരമായ നിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. റാന്‍ഡം മാര്‍ച്ച് എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ കുടുംബത്തോടൊപ്പമുളള സ്വകാര്യ നിമിഷങ്ങളും അടുത്തിടെ നടന്ന 98 ാമത് ഓസ്കര് അവാര്‍ഡ് ചടങ്ങിലെ വിശേഷങ്ങളുമാണുളളത്.
ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടി മേരിക്കുമൊപ്പമുളള നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. മാള്ട്ടിയോടൊപ്പം കളിക്കുന്നതും, യാത്ര ചെയ്യുന്നതും , വീട്ടിലെ ശാന്തമായ നിമിഷങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
98-ാമത് അക്കാദമി അവാര്‍ഡ് ചടങ്ങില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്കാരം പ്രഖ്യാപിക്കാന്‍ എത്തിയ പ്രിയങ്കയുടെ ചിത്രങ്ങളും ഈ കളക്ഷനിലുണ്ട്. പ്രസന്റര്‍ ഐഡി കാര്‍ഡ് പിടിച്ചു നില്ക്കുന്ന ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. ഹോളിവുഡ് താരം ഹാവിയര്‍ ബാര്ഡമിനൊപ്പമാണ് പ്രിയങ്ക അവാര്‍ഡ് പ്രഖ്യാപിക്കാനെത്തിയത്.
അതേസമയം വ്യക്തിജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും സന്തോഷകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ പ്രിയങ്കയുടെ ഈ 'ഫോട്ടോ ഡമ്പ്' ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.






