
കുവൈത്ത്സിറ്റി: കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപതി ദജീജിലെ സെന്‍ട്രല്‍ മോര്‍ച്ചറി സന്ദര്‍ശിച്ച് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ജനറല്‍ മാനേജര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍റഹീം അല്‍-അവാദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 11 മണിയോടെ ദജീജിലെ സെന്‍ട്രല്‍ മോര്‍ച്ചറിയിലാണ് സ്ഥാനപതി സന്ദര്ശിച്ചിത്. ഇറാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട തമിഴ്നാട് രാമനാദപുരം സ്വദേശി സന്താനസെല്‍വം കൃഷ്ണന്റെ (36)മൃതദേഹം ദജീജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.






