
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ കൊടുമ്പിരിയില്‍ നില്ക്കുമ്പോള് ഉയര്‍ന്നുവന്ന എഫ്ആര്‍ഡിഎ നിയമഭേദഗതി ലക്ഷ്യം വെച്ചുള്ള ചര്‍ച്ചകള്‍ ബിജെപി ക്യാമ്പില്‍ ചെറുതായ പരിഭ്രമം സൃഷ്ടിച്ചിട്ടുണ്ട്. നിയമം സംബന്ധിച്ച് ക്രൈസ്തവസഭകള്‍ മൂമ്പോട്ട് വെച്ചിട്ടുള്ള ആശങ്ക പരിഹരിക്കുന്നതിനായുള്ള നീക്കത്തിലാണ് ബിജെപി നേതാക്കള്‍. ഇക്കാര്യത്തില്‍ സഭാ പൂരോഹിതരുടെ ആശങ്കകള്‍ക്ക് മറുപടിയുമായി ഷോണ്‍ജോര്‍ജ്ജ് രംഗത്ത് വന്നിട്ടുള്ളത്. തറയില്‍ പിതാവിന് വാര്‍ത്തയുടെ രൂപത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാ്ണ മറുപടി.
ഷോണ്‍ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എഫ്ആര്‍ഡിഎ നിയമഭേദഗതി സംബന്ധിച്ച് തറയില്‍ പിതാവിന്റേത് ഉള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ ചര്‍ച്ച ചെയ്തു പരിഹരവിക്കും. സഭയേയോ സഭാ സ്ഥാപനങ്ങളേയോ ലക്ഷ്യം വച്ചല്ല ഈ നിയമഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഇത് സംബന്ധിച്ച ശക്തമായ ഉറപ്പ് രാജീവ് ചന്ദ്രശേഖറിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
എഫ്സിആര്‍എ ഭേദഗതി; ആശങ്കള്‍ അടിസ്ഥാന രഹിതമെന്ന് ഷോണ്‍ ജോര്‍ജ്
പാലാ: എഫ്സിആര്‍എ നിയമഭേദഗതി എന്‍ജിഒകള്‍ക്ക് വരുന്ന വിദേശനിക്ഷേപം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നും അതില്‍ ക്രൈസ്തവസഭകള്‍ക്ക് യാതൊരു ആശങ്കയും ആകുലതയും ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് അഡ്വ. ഷോണ്‍ജോര്‍ജ്. ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. ഏതെങ്കിലും വിധത്തിലുള്ള തിരിമറികള്‍ നടത്തുന്ന സസ്ഥാപനങ്ങള്‍ക്കും അക്കൗണ്ടുകള്‍ക്കും മാത്രമാണ് ആശങ്കപ്പെടേണ്ട കാര്യമുള്ളൂ.
ചില എന്‍ജിഒകള്‍ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധപ്രവര്ത്തനങ്ങള്ക്കുള്ള പണം എത്തുന്നുണ്ട്. അത്തരം സംഘടനകളെ നിയന്ത്രിക്കാന്‍ നിയമം വരുമ്പോള്‍ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പടര്‍ത്തി തെറ്റിദ്ധാരണ പരത്താനാണ് ഇവരുടെ ശ്രമം. നേരത്തേ പൗരത്വഭേദഗതി നിയമവും വഖഫ് ഭേദഗതി നിയമവും വന്ന സമയത്തും ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട ഇന്‍ഡ്യാ മുന്നണി അനാവശ്യ ഭീതി പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരെയുമുള്ള കടന്നുകയറ്റമില്ല എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് എഫ്സിആര്‍എ ഭേദഗതി നിയമവും
ഈ അടുത്ത കാലത്ത് മണിപ്പൂരില്‍ നിന്നും അറസറ്റ് ചെയ്യപ്പെട്ട അമേരിക്കന്‍ പൗരന് മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട എഫ്സിആര്‍എ അക്കൗണ്ടുകളിലൂടെ ഇന്ത്യയിലേക്ക് കലാപാത്തിനായി പണം എത്തിച്ചു എന്ന വിവരം പുറത്തുവന്നിട്ടുള്ളതാണ്. അതുപോലെ തന്നെ രാജ്യവിരുദ്ധ പ്രബവര്ത്തനങ്ങള്ക്ക് വിദേശപണം സ്വീകരിക്കുന്ന ഏജന്‍സികളെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനപ്പുറം ഇപ്പോള്‍ മാന്യമായി മൂന്നോട്ട് പോകുന്ന സ്ഥാപനങ്ങളെയും അക്കൗണ്ടുകളെയും നിയന്ത്രിക്കാനുള്ളതല്ലാ എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചിട്ടുണ്ട്് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ക്രൈസ്തവസഭയ്ക്ക് ഒരു കാരണവശാലും ഒരു ആകുലതക്കും കാരണമില്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടേയും താല്‍പ്പര്യം സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചു. രാജീവ് ചന്ദ്രശേഖര്‍ വിഷയത്തില്‍ ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ചനടത്തി. ഏതെങ്കിലും വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും പരിഹരിച്ച് മാത്രമേ തീരുമാനമെടുക്കു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എന്നും അഡ്വ.ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.





